യൂത്ത് കോൺഗ്രസ് രാജീവ് ഗാന്ധി എക്സലന്റ് അവാർഡ് -2025
കൂരാച്ചുണ്ട്: യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ അഞ്ചാമത് രാജീവ്ഗാന്ധി എക്‌സലൻ്റ് അവാർഡിന് കല്ലാനോട് സ്വദേശികളായ ജോർജ് തോമസ് തടത്തിൽ, ഫിലോമിന ജോർജ് തടത്തിൽ, കൂരാച്ചുണ്ട് പുളിവയൽ സ്വദേശി അൽക്ക ഷിനോജ് എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് വർഷത്തോളമായി മലയോര മേഖലയിലെ കായിക താരങ്ങൾക്ക് പരിശീലനം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കല്ലാനോട് സ്പോർട്സ് അക്കാദമിയ്ക്ക് നേതൃത്വം നൽകുന്നത് പരിഗണിച്ചാണ് മുൻ അത് ലറ്റിക്സുകൾ കൂടിയായ ജോർജ്, ഫിലോമിന ദമ്പതികളെ തിരഞ്ഞെടുക്കാൻ കാരണം. സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ ഷിപ് കരസ്ഥമാക്കിയതാണ് അൽക്കയ്ക്ക് പുരസ്‌കാരം ലഭിക്കാൻ കാരണം.
സംസ്ഥാന സ്കൂൾ കായിക മേളയിൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ശ്വേത ട്രീസ സന്ദീപ്, സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച വനിത ഫുട്‌ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ട ഷിൽജി ഷാജി എന്നിവർ പ്രത്യേക പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. ദേശീയ കായിക ദിനമായ ആഗസ്ത് 29-ന് പുരസ്‌കാരങ്ങൾ കൈമാറുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അറിയിച്ചു.

Comments
Post a Comment