കക്കയത്ത് പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കാൻ നൽകിയ ഭൂമിയുടെ തുകയ്ക്ക് 20 വർഷമായി അലയുകയാണ് അഞ്ചുകുടുംബങ്ങൾ
(കക്കയം പവർഹൗസിന്റെ പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കാൻ 2005-ൽ സ്ഥലം വിട്ടുനൽകിയ ഭൂവുടമകളിലൊരാളായ പ്രജീഷ് പൂവത്തിങ്കൽ പെൻസ്റ്റോക്ക് സ്ഥാപിച്ച ഭൂമിയിൽ. ലീല കുവപ്പൊയിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം)
കക്കയം : രേഖകളെല്ലാമുണ്ടായിട്ടും സ്വന്തം ഭൂമിയുടെ അവകാശം തെളിയിക്കാൻ രണ്ടുപതിറ്റാണ്ടായി ഓഫീസുകൾതോറും അലയേണ്ടിവന്ന മനുഷ്യരുടെ കഥയാണിത്. നമ്മുടെ സർക്കാർസംവിധാനം സാധാരണമനുഷ്യരുടെ ജീവിത ത്തോടു കാണിക്കുന്ന ദയാരഹിതമായ സമീപനത്തിന്റെ നേർസാക്ഷ്യം കൂടി യാണിത്.
കക്കയം പവർഹൗസിന്റെ പെൻ സ്റ്റോക്ക് പൈപ്പ് സ്ഥാപിക്കാൻ 2005-ൽ കെഎസ്ഇബിക്ക് ഭൂമി കൈമാറിയ അഞ്ചുകുടുംബങ്ങളാണ് 20 വർഷത്തിനിപ്പുറവും നികുതിയൊടുക്കാനും നഷ്ട പരിഹാരത്തിനുമായി അലയുന്നത്. കെഎസ്ഇബിയും വനംവകുപ്പും കനി ഞ്ഞിട്ടും റവന്യൂവകുപ്പിന്റെ ഫയൽക്കാ ടുകളിൽ ഗതികിട്ടാതെ അലയുകയാ ണ് ഇവരുടെ സങ്കടങ്ങൾ.
"സ്വന്തമായി രേഖകളുണ്ടായിട്ടും ആദ്യം ഭൂമി ഞങ്ങളുടേതല്ലെന്ന് പറ ഞ്ഞു, ഒരു വ്യാഴവട്ടക്കാലമെടുത്തു അത് തിരുത്താൻ. പിന്നീട് ആ ഭൂമി യുടെ നികുതിയൊടുക്കാനും നഷ്ട പരിഹാരത്തിനും നാട്ടിലെ ഓഫീസു കൾ മുഴുവൻ അലഞ്ഞുതിരിയുകയാ ണിപ്പോൾ..." - ബിന്ദു കൂവപ്പൊയിൽ ഇതുപറയുമ്പോൾ 20 വർഷം നേരി ട്ട നീതിനിഷേധത്തിൻ്റെ കനലുണ്ടായി രുന്നു ആ കണ്ണുകളിൽ. ബിന്ദുവിന്റെ അമ്മ കക്കയം കോണിപ്പാറയിൽ ലീല കൂവപ്പൊയിൽ, പ്രജീഷ് പൂവത്തിങ്കൽ, മാത്യു കുറുമുട്ടത്ത്, ത്രേസ്യാമ പൂവ ത്തിങ്കൽ, ജോസ് കുറുമുട്ടത്ത് എന്നി വർക്കാണ് ഭൂമിയുടെ പണം ലഭിക്കാ നുള്ളത്. ഭൂവുടമകളിൽ മാത്യു കുറുമു ട്ടത്തും സഹോദരൻ ജോസ് കുറുമുട്ട ത്തും ഇതിനിടെ മരിച്ചുപോയി. ലീല കൂവപ്പൊയിൽ വിധവയും ഹൃദ്രോഗി യുമാണ്.
2005-ൽ കുറ്റ്യാടി അഡിഷണൽ എക്സ്റ്റൻഷൻ ജലവൈദ്യുതപദ്ധതിക്ക് കോണിപ്പായിലെ ഒൻപത് കുടുംബങ്ങളുടെ ഭൂമിയേറ്റെടുത്തതിൽ നാലുകു ടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചു. ഭൂമിയേറ്റെടുത്ത സമയത്ത് ഭൂമിയിൽ വനംവകുപ്പ് അവകാശവാദം ഉന്നയി ച്ചതോടെ അഞ്ചുകുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. പകരം 19.50 ലക്ഷം രൂപ കെഎസ്ഇബി വനംവകു പ്പിൽ കെട്ടിവെച്ചു. സ്ഥലം ഉപയോഗി ക്കുന്നതിന് ഓരോ വർഷവും വനംവ കുപ്പിന് കെഎസ്ഇബി വാടകയും നൽ കിപ്പോന്നു. എംഎൽഎയുടെ നേതൃത്വ ത്തിൽ നടന്ന ചർച്ചയിൽ ഭൂമിയിലെ മരങ്ങളുടെയും കാർഷികവിളകളുടെ യും വിലമാത്രമാണ് ഈ അഞ്ചുകുടുംബങ്ങൾക്ക് ലഭിച്ചത്. നിരന്തര സമരങ്ങൾക്കുശേഷം.
2018-ൽ തിരുത്തൽ വിജ്ഞാപനത്തി ലൂടെ വനംവകുപ്പ് ഭൂവുടകളുടെ ഉടമ സ്ഥാവകാശം അംഗീകരിച്ചു. നികുതി സ്വീകരിക്കാമെന്ന് കൂരാച്ചുണ്ട് വി ല്ലേജ് ഓഫീസർക്ക് കത്തും നൽകി. എന്നാൽ, ഇവരിൽ രണ്ടുപേരുടെ നികുതി മാത്രമേ സ്വകരിച്ചുള്ളു. ഭൂമി കൈകാര്യം ചെയ്യുന്നത് കെഎസ്ഇബി യെന്ന പേരിൽ ബാക്കി മൂന്നുപേരുടെ നികുതി സ്വീകരിച്ചില്ല. അഞ്ചുപേരും നികുതിയടച്ച് രേഖകളുമായി എത്തി യാൽ ഭൂമി രജിസ്റ്റർ ചെയ്ത്, വില നൽ കാൻ തയ്യാറാണെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. ഭൂവുടമകൾ നി കുതിയടയ്ക്കുന്നതിൽ തങ്ങൾക്ക് എതിർ പ്പില്ലെന്ന് കളക്ടറേറ്റിലും താലൂക്ക് ഓഫീ സിലും രേഖാമൂലം അറിയിച്ചിട്ടുമുണ്ട്.
നികുതി സ്വീകരിക്കാൻ നടപടിയാ വശ്യപ്പെട്ട് വർഷങ്ങളായി കുടുംബ ങ്ങൾ എല്ലാ അദാലത്തിലും പങ്കെ ടുത്ത് അപേക്ഷ നൽകുന്നുണ്ട്. കഴി ഞ്ഞ സെപ്റ്റംബറിൽ താലൂക്ക്, വില്ലേ ജ് ഓഫീസർമാരുടെ നേതൃത്വത്തിലു ള്ള സംഘം ഭൂമി സന്ദർശിച്ചെങ്കിലും പ്ര ശ്നത്തിന് പരിഹാരമുണ്ടായില്ല. ഉദ്യോ ഗസ്ഥരിൽ പലരും പ്രശ്നംപഠിച്ച് അത് പരിഹരിക്കുമ്പോഴേക്കും അവർ സ്ഥ ലംമാറുന്നതോടെ എല്ലാം പഴയപടിയാ വുകയാണെന്ന് ഭൂവുടകളിൽ ഒരാളായ പ്രജീഷ് പൂവത്തിങ്കൽ പറയുന്നു.
നിലവിൽ റവന്യൂമന്ത്രിയുടെ ഓഫീ സിൽ നിന്നയച്ച ഫയൽ ഡെപ്യൂട്ടി കള ക്ടറുടെ പരിഗണനയിലാണ്. ലാൻഡ് അക്വിസിഷൻ വിഭാഗത്തി ന്റെ റിപ്പോർട്ടും രജിസ്ട്രേഷൻ വകു പ്പിൽനിന്ന് ഭൂമിയുടെ കുടിക്കടവും കിട്ടി യാൽ ഇവ രണ്ടും പരിഗണിച്ച് സ്ഥലപ രിശോധന നടത്തി, കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാനാവുമെന്ന് ഡെ പ്യൂട്ടി കളക്ടർ പറഞ്ഞു. ലാൻഡ് അക്വി സിഷൻ വിഭാഗത്തോട് റിപ്പോർട്ട് ആവ ശ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് നഷ്ടപരിഹാരം ലഭിക്കാനാവശ്യമായ നടപടി സ്വീകരി ക്കും. ഉദ്യോഗസ്ഥരുടെ യോഗം ഉടനടി വിളിച്ചുചേർക്കുമെന്നും അദ്ദേഹം പറഞ്ഞു

Comments
Post a Comment