കൂരാച്ചുണ്ടിൽ 15 വർഷമായി നികുതി സ്വീകരിക്കാതെ അധികൃതർ; ദുരിതത്തിലായി മഹല്ല് കമ്മിറ്റി

 


2010-നുശേഷം നികുതി സ്വീകരിക്കുന്നില്ലെന്ന് പരാതി


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് വില്ലേജിന്റെ ഭാഗമായ പഞ്ചായ ത്ത് ഒന്നാംവാർഡിൽ കണ്ണാടി പ്പാറ മുസ്ലിംപള്ളി സ്ഥിതിചെ യ്യുന്ന സ്ഥലത്തിന്റെ നികുതി 2010-നുശേഷം സ്വീകരിക്കുനി ല്ലെന്ന് പരാതി. നരിനട, ശങ്കര വയൽ, മറുമണ്ണ്, കണ്ണാടിപ്പാറ, കേളോത്ത് വയൽ ഭാഗങ്ങൾ ഉൾപ്പെട്ട നൂറോളം അംഗങ്ങ ളുള്ള മഹല്ലിന്റെയും മദ്രസയു ടെയും വികസനപ്രവർത്തന ങ്ങൾ ഇതുകാരണം തടസ്സപ്പെ ടുകയാണെന്നും പള്ളി കമ്മിറ്റി ആരോപിച്ചു.


1961-ലാണ് ഒതിയത്ത് ബഷീർ എന്നയാൾ 40.5 സെന്റ് സ്ഥലം മുസ്‌ലിംപള്ളി നിർമാണത്തിനായി സൗജന്യ മായി നൽകിയിരുന്നത്. 1970-കളിൽ പള്ളി നിർമിക്കുകയും പ്രാർഥന ആരംഭിക്കുകയും ചെയ്തിരുന്നു. 2000-ൽ അഞ്ചു സെന്റ് സ്ഥലംകൂടി മഹല്ല് കമ്മിറ്റി പണംകൊടുത്ത് വാ ങ്ങുകയും പള്ളി കെട്ടിടം കോൺ ക്രീറ്റ് രൂപത്തിൽ വിപുലീകരിക്കു കയും ചെയ്തു.


2005 കാന്തപുരം എപി അബൂബ ക്കർ മുസ്‌ലിയാർ ആണ് പള്ളി കെ ട്ടിടം ഉദ്ഘാടനം ചെയ്തിരുന്നത്.


എന്നാൽ 2010-ൽ ചക്കിട്ടപാറ വില്ലേജിൻ്റെ ഭാഗമായിരുന്ന കണ്ണാടിപ്പാറ പ്രദേശത്ത് വി ല്ലേജ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധന നടത്തുകയും അതിന് ശേഷം പള്ളിയുടെ യും സമീപത്തെ പതിനഞ്ചോ ളം കുടുംബങ്ങളുടെയും നികു തിസ്വീകരിക്കുന്നത് നിർത്തിവെക്കുകയുമുണ്ടായി. തുടർ ന്ന് 2015-ൽ അന്നത്തെ മുഖ്യ മന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 15 കുടുംബങ്ങളുടെയും നികുതിസ്വീക രിക്കാൻ ഉത്തരവ് ഇറങ്ങുക യും ചെയ്തു. എന്നാൽ പള്ളി സെക്രട്ടറി അന്ന് സ്ഥലത്തി ല്ലാത്തതിനാൽ ആ സമയത്ത് പരാതി കൊടുക്കാൻ സാധിച്ചി രുന്നില്ല.

തുടർന്ന് പല തവണകളായി വില്ലേജ് ഓഫീസ് മുതൽ കളക്ടറുടെ ഓഫീസ് വരെ മഹ ല്ല് കമ്മിറ്റി ഭാരവാഹികൾ കയ റിയിറങ്ങുകയല്ലാതെ നടപ ടികളൊന്നും ഉണ്ടായിരുന്നി ല്ല. റവന്യൂവകുപ്പ് മന്ത്രി കെ. രാജനെ മഹല്ല് ഭാരവാഹി കൾ കഴിഞ്ഞമാസം നേരിൽ കണ്ട് പരാതിനൽകിയിരുന്നു. പ്രശ്നത്തിന് പരിഹാരം കണ്ടി ല്ലെങ്കിൽ മഹല്ല് നിവാസിയും, പൊതുപ്രവർത്തകനുമായ സൂപ്പി തെരുവത്ത് കർഷക ദിനത്തിൽ വില്ലേജ് ഓഫീസി ന് മുന്നിൽ സമരവും പ്രഖ്യാ പിച്ചു.

ഇതിനെ ത്തുടർന്ന് വി ല്ലേജ് ഓഫീസ് അധികൃതർ സ്ഥലം സന്ദർശിക്കുകയും തഹസിൽദാർക്ക് റിപ്പോർ ട്ട് നൽകുകയും ചെയ്തിട്ടുണ്ട്. പതിനാലാം തീയതി കളക്ട്രേ റ്റിൽ നടക്കുന്ന അദാലത്തിൽ വിഷയം പരിഗണിക്കാമെന്ന് ഡെപ്യൂട്ടി കളക്ടർ മഹല്ല് ഭാര വാഹികളെ അറിയിച്ചിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി