സുരക്ഷാവേലിയില്ല; വീണാൽ 10 മീറ്റർ താഴ്‌ചയിലേക്ക്



 🖊️ ജോബി മാത്യു 

കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് പഞ്ചായത്ത് 10-ാം വാർഡിലെ ഹൈസ്‌കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള പഞ്ചായത്ത് റോഡിലാണ് അപകടക്കെണി

കൂരാച്ചുണ്ട് പഞ്ചായത്ത് 10 : ാം വാർഡിലെ ഹൈസ്‌കൂൾ -സിഎച്ച്സി റോഡരികിൽ സുര ക്ഷാവേലി നിർമിക്കാത്തത് വാ ഹനങ്ങൾക്ക് അപകട ഭീഷണി. ഹൈസ്‌കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള പഞ്ചായത്ത് റോ ഡിൽ 50 മീറ്റർ ദൂരത്തിലാണ് അപകടക്കെണി.

കോൺക്രീറ്റ് റോഡിൽ നിന്നും വാഹനം അപകടത്തിൽപെട്ടാൽ 10 മീറ്ററോളം താഴ്ചയിലേക്കു വീ ഴും ആശുപത്രിയിലേക്ക് ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഈ റൂ ട്ടിൽ സഞ്ചരിക്കുന്നതാണ്. വി ദ്യാർഥികൾ ഉൾപ്പെടെ കാൽനട യാത്രയിലും അപകടത്തിന് സാ ധ്യതയുണ്ട്.

പാത നിർമിച്ച് വർഷങ്ങളായി ട്ടും സുരക്ഷാവേലി നിർമിക്കണ മെന്നു ഗ്രാമസഭകളിൽ ഉൾപ്പെ ടെ ആവശ്യം ഉന്നയിച്ചിട്ടും പ്രശ്ന‌പരിഹാരമാകുന്നില്ല. റോ ഡരികിൽ അടിയന്തരമായി സുര ക്ഷാവേലി നിർമിക്കണമെന്നു നാ ട്ടുകാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി