കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു നിരവധി മലയാളികൾ ആശുപത്രിയിൽ

 


 കുവൈത്ത് സിറ്റി : , കുവൈത്തിൽ അഹമ്മദി ഗവർണറേറ്റിലെ വ്യത്യസ്ഥ സ്ഥലങ്ങളിൽ 10 പ്രവാസി തൊഴിലാളികൾ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രം റിപ്പോർട്ട് ചെയ്തു. വിഷ മദ്യം കഴിച്ചതിനെ തുടർന്നാണ് ദുരന്തം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. വിഷ ബാധയേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഫർവാനിയ, അദാൻ ആശുപത്രികളിൽ 15 ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസങ്ങളിലാണ് ഇവരിൽ പത്ത് പേർ മരണമടഞ്ഞത്. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ ഇത് വരെ പുറത്തു വിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 നിരവധി പേർ ഗുരുതരാവസ്ഥയിലാണ്.മദ്യത്തിൽ നിന്നും വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. അഹമ്മദി ഗവർണറേറ്റിൽ നിരവധി പേർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകളുണ്ട്. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. നിരവധി മലയാളികൾ ഉൾപ്പെട്ടതായാണ് വിവരം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി