അസംബ്ലിക്കിടെ ചരൽ കാലുകൊണ്ട് നീക്കി പത്താം ക്ലാസുകാരൻ്റെ കർണപുടം അടിച്ച് പൊട്ടിച്ച് ഹെഡ്മ‌ാസ്റ്റർ കേസ് ഒതുക്കാൻ 1ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് അമ്മ

 




അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കി; ഹെഡ്മാസ്റ്ററിന്റെ മർദനത്തിൽ പത്താം ക്ലാസുകാരന്റെ കർണപുടം തകർന്നു


കാസർഗോഡ് പത്താംക്ലാസ് വിദ്യാർഥിക്ക് ഹെഡ്മാസ്റ്ററുടെ മർദനം. കാസർഗോഡ് കുണ്ടം കുഴി കുണ്ടംക്കുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയ്ക്കാണ് മർദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം ഹെഡ്മാസ്റ്റർ വിദ്യാർഥിയുടെ കർണപുടം അടിച്ച് പൊട്ടിക്കുകയായിരുന്നു. അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽ കാല് കൊണ്ട് നീക്കി എന്ന കാരണത്താലാണ് കുട്ടിയെ അടിച്ചത്. അസംബ്ലി നടക്കുന്നതിനിടെ കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ച് എല്ലാ വിദ്യാർഥികളുടെയും മുന്നിൽ വെച്ച് കോളറിൽ പിടിച്ചുവെന്നും ചെവിയുടെ ഭാഗത്തേക്ക് അടിക്കുകയായിരുന്നു. ശേഷം അധ്യാപകൻ ചായ വാങ്ങി തന്നുവെന്നും വിദ്യാർഥി ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസുകാർ വന്നപ്പോൾ തലകറങ്ങി വീണതാണെന്നാണ് അധ്യാകപകൻ പറഞ്ഞതെന്നും അഭിനവ്  വ്യക്തമാക്കി.

എന്നാൽ കേസ് ഒതുക്കി തീർക്കാൻ അധ്യാപകൻ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പി ടി എ പ്രസിഡന്റ്റും അധ്യാപകനും ഒന്നിച്ചാണ് വീട്ടിലേക്ക് വന്നത്. തെറ്റ് സമ്മതിച്ചെന്നും ചികിത്സാസഹായമായി പണം നൽകാമെന്ന് പറഞ്ഞുവെന്നും വിദ്യാർഥിയുടെ അമ്മ പറഞ്ഞു. മകന് ശസ്ത്രക്രിയ വേണമെന്നാണ് ഡോകട്ർമാർ നിർദേശിച്ചതെന്നും അമ്മ പറയുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി