തോൽക്കാൻ തയ്യാറല്ലായിരുന്നു ജീവിതത്തെയും പ്രതീക്ഷകളെയും മുറുകെ പിടിച്ചു, ഒടുവിൽ വിജയിച്ച അനംത l
"13 ആം വയസിൽ വലതുകൈ നഷ്ടമായി , പിന്നീട് പരീക്ഷയിൽ 92 % മാർക്കോടെ പാസ്സായി" , നഷ്ടപെട്ട ജീവിതം തിരികെ പിടിച്ച അനംത എന്ന പെൺകുട്ടിയുടെ ജീവിത കഥ ഏറ്റെടുത്ത് സോഷ്യൽ ലോകം
ജീവിതത്തിൽ ഏറ്റവും കൂടുതൽ തളർന്നു പോവേണ്ട അവസ്ഥ , എങ്കിലും ഞാൻ തോൽക്കാൻ തയ്യാറല്ലായിരുന്നു ജീവിതത്തെയും പ്രതീക്ഷകളെയും മുറുകെ പിടിച്ചു, ഒടുവിൽ ഞാൻ വിജയിച്ചു . അനംത എന്ന പെൺകുട്ടിയുടെ കുറിപ്പ് വൈറലാകുന്നു
എനിക്ക് 13 വയസ് പ്രായമുള്ളപ്പോഴാണ് എന്റെ ജീവിതം കീഴ്മേൽ മറിയുന്നത് . ഒന്നും അറിയാത്ത ഒരു ഉത്തരവാദത്തവുമില്ലാത്ത പ്രായത്തിൽ സംഭവിച്ച ദുരന്തമായിരുന്നു അത് . ടെറസ്സിൽ കളിക്കുന്നതിനിടെ പൊട്ടിക്കിടന്നിരുന്ന വൈദ്യത കമ്പിയിൽ നിന്നും എനിക്ക് ഷോക്കേൽക്കുകയായിരുന്നു . ആ ഒരു സെക്കന്റ് മാത്രേ എനിക്കോർമ്മയുള്ളൂ ബാക്കി എല്ലാം ഇരുണ്ടുപോയി . 11 കെ വി ലൈൻ ആയിരുന്നു അത് . കണ്ണ് തുറന്നപ്പോൾ ഞാൻ ആശുപത്രിയിലാണ് . ആകെ മൊത്തം ഒരു മരവിപ്പ് . ഇടക്കിടയ്ക്ക് മയക്കം , ഒരു ബോധാവസ്ഥയിലേക്ക് എത്താൻ കുറച്ചു ദിവസം വേണ്ടി വന്നു . എന്താണ് എനിക്ക് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഞാൻ ആകെ തകർന്നുപോയി . എനിക്ക് എന്റെ വലതുകൈ നഷ്ടമായിരുന്നു . കൈ മുറിച്ചുമാറ്റാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു . ജീവിതം അതോടെ തീർന്നു എന്ന് തോന്നിപോയി നിമിഷങ്ങൾ , അത്രയും നാൾ കൂടിയുണ്ടായിരുന്ന കൈ എനിക്ക് നഷ്ടപ്പെട്ടപ്പോൾ താങ്ങാവുന്നതിന് അപ്പുറമായിരുന്നു എന്റെ അവസ്ഥ . എന്റെ മാതാപിതാക്കളും തകർന്നുപോയി .
കുറച്ചു ദിവസങ്ങൾ മുന്നൂറ് പോയപ്പോൾ ഞാൻ തീരുമാനിച്ചു അങ്ങനെ തോറ്റുകൊടുക്കാൻ എനിക്ക് സാധിക്കില്ല . ഇനി ഇതിന്റെ പേരിൽ ഞാൻ കരയാൻ പാടില്ല . ഞാൻ ജീവിച്ചിരിക്കുന്നുണ്ടല്ലോ അതിനേക്കാൾ മറ്റൊരു വലിയ കാര്യമില്ല , ഇനി ഞാൻ കരയില്ല എന്ന് മനസിൽ പ്രതിജ്ഞയെടുത്തു. 2 മാസം കഴിഞ്ഞപ്പോൾ ഞാൻ ആശുപത്രിയിൽ നിന്നും വീട്ടിലെത്തി . വലതു കൈ ഇല്ലാത്ത ബുദ്ധിമുട്ട് നന്നേ അറിയുന്നുണ്ടായിരുന്നു എങ്കിലും ഞാൻ ഇടത് കൈവെച്ച് എല്ലാം ചെയ്തു തുടങ്ങി . ആദ്യം ചെയ്തത് ഇടത് കൈവെച്ചു എഴുതാൻ പരിശീലിക്കുകയായിരുന്നു . അങ്ങനെ പരിശീലിച്ച ഞാൻ ബോർഡ് പരീക്ഷയിൽ 92 % മാർക്കോടെ ഞാൻ വിജയിച്ചു . എനിക്ക് ആത്മവിശ്വാസം കൂടി , ഞാൻ ദുർബലയല്ല എന്ന തിരിച്ചറിവ് വന്നു . 2023 ൽ എന്റെ ഡോകട്ർ എന്നെ വിളിച്ചു പറഞ്ഞു നമുക്ക് കൈ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യാനാകും , അതുവരെ അങ്ങനെ ഒരു സാധ്യതയെക്കുറിച്ച് ഞാൻ കേട്ടിരുന്നില്ല . കുറച്ചധികം ബുദ്ധിമുട്ടുകൾ ഉണ്ടെന്നു ഡോകട്ർ പറഞ്ഞപ്പോൾ എന്ത് ബുദ്ധിമുട്ടാണെങ്കിലും അതിനെ നേരിടാൻ ഞാൻ തയ്യാറാണ് എന്ന് മറുപടി നൽകി .
2023 ൽ അതിനായി ഞങ്ങൾ രജിസ്റ്റർ ചെയ്തു . ആദ്യമൊക്ക നിരാശയായിരുന്നു ഫലം . 2024 ൽ സെപ്റ്റംബറിൽ പ്രതീക്ഷ നൽകുന്ന കോൾ വന്നു . എന്റെ കൈയുടെ അളവൊക്കെ എടുത്തു . പിനീട് ആശുപത്രിയിൽ അഡ്മിറ്റ് ആവാൻ പറഞ്ഞു . 14 മണിക്കൂർ നീണ്ട ശാസ്ത്രക്രിയക്കൊടുവിൽ ഞാൻ ബോധം തെളിയുമ്പോൾ എന്റെ പുതപ്പിനടിയിൽ എനിക്ക് കൂട്ടായി എത്തി . ഡോക്ടർ ചോദിച്ചു നിനക്ക് നിന്റെ കൈ കാണണ്ടേ ? ഞാൻ കണ്ടു എന്റെ പുതിയ കൈ , ഒരു നിമിഷം ഞാൻ പൊട്ടിക്കരഞ്ഞു , ആ പുതപ്പിനുള്ളിൽ ഞാൻ കണ്ടത് കൈ ആയിരുന്നില്ല എന്റെ ജീവിതത്തിന്റെ പുതിയ പ്രതീക്ഷയായിരുന്നു . ശസ്ത്രക്രിയയ്ക്ക് ശേഷവും അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ എങ്കിലും പോരാടാൻ തന്നയായിരുന്നു തീരുമാനം .
എന്റെ ജീവിതത്തിലെ ആ അപകടം എന്നെ നശിപ്പിക്കുവല്ല മറിച്ച് ഇനി പുനർനിർമ്മിക്കയാണ് ചെയ്തത് . അന്ന് ഞാൻ തളർന്നിരുന്നെങ്കിൽ ഇന്നിപ്പോ ഇവിടം വരെ എനിക്ക് എത്താൻ സാധിക്കില്ലായിരുന്നു . ഞാനിന്ന് സന്തോഷവതിയാണ് ഒരാൾക്കെങ്കിലും എന്റെ ജീവിതകഥ പ്രചോദനമാണെങ്കിൽ അതിനർത്ഥം ഞാൻ വിജയിച്ചു എന്നല്ലേ ? ഇതായിരുന്നു അനംത എന്ന പെൺകുട്ടി യുടെ കുറിപ്പ് . യാതാർത്ഥ ജീവിതകഥകൾ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന സോഷ്യൽ മീഡിയ പേജിലാണ് ഏവർക്കും പ്രചോദനമാകുന്ന അനംതയുടെ ജീവിത കഥ പങ്കുവെച്ചിരിക്കുന്നത് .

Comments
Post a Comment