മലയോര ഹൈവേ, കൂരാച്ചുണ്ടിൽ രണ്ടാം ഘട്ട അതിർത്തി നിർണ്ണയം തുടങ്ങി.
കൂരാച്ചുണ്ട് : മലയോര ഹൈവേയുടെ അതിർത്തി നിർണയത്തിന്റെ രണ്ടാം ഘട്ടമായി മേലെ അങ്ങാടി മുതൽ പൂവത്തുംചോല അങ്ങാടി വരെ ഇന്ന് അളന്ന് തിട്ടപ്പെടുത്തി. 12 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. 28 ആം മൈൽ മുതൽ ചെമ്പ്ര വരെയുള്ള 9.45 കിലോമീറ്റർ ദൂരം പ്രവൃത്തി പൂർത്തീകരിക്കുവാനായി 51.43 കോടി രൂപയ്ക്കാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റി ഏറ്റെടുത്തത്.
കൂരാച്ചുണ്ട് ടൗൺ മേഖല കെട്ടിട ഉടമകൾ യഥാസമയം അനുമതിപത്രം ഒപ്പിടാത്തതിനാൽ ടെണ്ടർ നടപടികൾ വൈകിയിരുന്നു. ഇത് മറ്റൊരു റീച്ചാക്കി മാറ്റി ടെണ്ടർ ചെയ്യു ന്നതായിരിക്കും.
പ്രസിഡൻറ് ഓകെ അമ്മദ് അഗസ്റ്റിൻ കാരക്കട, എൻ കെ കുഞ്ഞമ്മദ്, ജോസ് വെളിയത്ത്, ഓ കെ ബഷീർ, കെ ആർ എഫ് ബി ഉദ്ദ്യോഗസ്ഥർ, ഊരാളുങ്കൽ സൊസൈറ്റി ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Comments
Post a Comment