കക്കയം ഡാമിൽ ജലനിരപ്പ് റെഡ് അലർട്ട് മുകളിൽ എത്തിയതിനാൽ കക്കയം ഡാമിൻ്റെ ഷട്ടർ തുറന്നു.



കക്കയം:  കനത്ത മഴയെ തുടർന്ന് ജലനിരപ്പ് റെഡ് അലർട്ട് മുകളിൽ എത്തിയതിനാൽ കക്കയം ഡാമിൻ്റെ ഷട്ടറുകൾ തുറന്നു.  ഷട്ടറുകൾ 7.5 സെൻ്റീമീറ്റർ വീതം  ഉയർത്തി. പെരുവണ്ണാമൂഴി ഡാമിൻ്റെ തീരങ്ങളിലും കുറ്റ്യാടി പുഴയുടെ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു

പുഴയിൽ രണ്ടര അടി വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ്  മുന്നറിയിപ്പ്. വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും  നിർദേശിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി