കൂരാച്ചുണ്ട് , ചക്കിട്ടപാറ പഞ്ചായത്ത് മണ്ഡലം കമ്മിറ്റികൾ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
കൂരാച്ചുണ്ട്
കൂരാച്ചുണ്ട് : കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. കക്കയം, കരിയാത്തുംപാറ, കല്ലാനോട്, വട്ടച്ചിറ, കേളോത്ത് വയൽ മേഖലകളിൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടന്നു. കോൺഗ്രസ് ഓഫീസിൽ നടന്ന അനുസ്മരണ യോഗം ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, ഷാജു കാരക്കട, ചെറിയാൻ അറയ്ക്കൽ, സണ്ണി പാരഡൈസ്, ആൻഡ്രൂസ് കട്ടിക്കാന, ജോൺസൻ തേനംമാക്കൽ, ഗീത ചന്ദ്രൻ, വി.ജെ.സെബാസ്റ്റ്യൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായസണ്ണി പുതിയകുന്നേൽ, ഡാർളി പുല്ലംകുന്നേൽ, ജെസി ജോസഫ് എന്നിവർ സംസാരിച്ചു.
കല്ലാനോട് : കൂരാച്ചുണ്ട് പഞ്ചായത്ത് 6,7 വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ആറാം വാർഡ് പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അരുൺ ജോസ് ഉദ്ഘാടനം ചെയ്തു. സണ്ണി തൊണ്ടിയിൽ, സണ്ണി കോട്ടയിൽ, ജോൺസൻ എട്ടിയിൽ' തോമസ് കുമ്പുക്കൽ ,ജോസ് വട്ടുകുളം, ഷാജൻ കടുകമാക്കൽ, പി.ജെ.ആൻ്റണി, കുഞ്ഞുമോൻ കിഴക്കേവീട്ടിൽ, നിക്സൺ പറപ്പള്ളി എന്നിവർ സംസാരിച്ചു.
ചക്കിട്ടപാറ
ചക്കിട്ടപാറ: ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വ ത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർ ഷികം ആചരിച്ചു. പുഷ്പാർച്ചന, അനുസ്മരണ യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് റെജി കോ ച്ചേരി അധ്യക്ഷത വഹിച്ചു.
നരിനട: നരിനടയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി. ശശി പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. മുതുകാട് മേഖല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പി : ച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി ജയിംസ് മാത്യു ഉദ്ഘാ ടനം ചെയ്തു.

Comments
Post a Comment