ആരോഗ്യ വകുപ്പ് മന്ത്രിയെ പ്രതീകാത്മകമായി ജയിലിലടച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം



കൂരാച്ചുണ്ട് : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മന്ത്രിയെ പ്രതീകാത്മകമായി ജയിലിലടക്കൽ സമരം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത്, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, ഗ്രാമപഞ്ചായത്തംഗം ജെസി ജോസഫ് കരിമ്പനയ്ക്കൽ, ജെറിൻ കുര്യാക്കോസ്, ജോസ്ബിൻ കുര്യാക്കോസ്, നിഖിൽ വെളിയത്ത്, സന്ദീപ് കളപ്പുരയ്ക്കൽ, രാഹുൽ രാഘവൻ, ഷിബിൻപാവത്തികുന്നേൽ, അക്ഷത മരുതോട്ട്കുനിയിൽ, ശ്വേത ജിൻസ്, റീത്ത തോമസ്, ജ്യോതിഷ് രാരപ്പൻകണ്ടി, സുബിൻ കൊച്ചുവീട്ടിൽ, അനീഷ് മറ്റത്തിൽ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി