'കൃഷിയിടങ്ങളിൽ പോകാതെ ഈർപ്പം, താപം എന്നിവ നിയന്ത്രിക്കാം' കണ്ടുപിടിത്തവുമായി കൂരാച്ചുണ്ട് സ്വദേശി അഭിനവ് ബാവോസും സംഘവും




🖊️നിസാം കക്കയം 

കൂരാച്ചുണ്ട്:  വ്യാപാരമേഖല യിൽ അധികം കണ്ടു പരിചയ മില്ലാത്ത കാർഷിക ഉപകരണ ങ്ങളാണ് കോഴിക്കോട് കൂരാച്ചു ണ്ടിലെ എൻജിനിയറായ അഭിന വും സഹപ്രവർത്തകരും തങ്ങ ളുടെ പരീക്ഷണശാലയിൽ ഒരു ക്കിയിരിക്കുന്നത്.മലയോര കർഷക ഗ്രാമത്തിൽ ജനിച്ച അഭിന വ് വന്യമൃഗശല്യവും കൃഷിനാശവു മൊക്കെ ചെറുപ്പം മുതൽ കണ്ട് വളർന്നവനാണ്. കാർഷികമേ ഖലയിലേക്ക് ശ്രദ്ധതിരിക്കാൻ അഭിനവിനെ പ്രേരിപ്പിച്ചതും ഈ കാര്യമാണ്.

നിയന്ത്രിതസാഹചര്യങ്ങളിൽ നടത്തുന്ന കൃഷിയിടത്തിലെ താ പനിലയും മറ്റും ദൂരെയിരുന്ന് നി യന്ത്രിക്കാൻ സാധിക്കുന്ന സം വിധാനമാണ് അഭിനവ് ഉൾപ്പെ ട്ട അഗ്രോ ടീൻ ലാബ്സ് തയ്യാറാക്കിയിരിക്കുന്നത്. കൃഷിയിട ത്തിൽ സ്ഥാപിച്ചിട്ടുള്ള അഗ്ര സെൻസ് എന്ന ഉപകരണം വഴി ലഭിക്കുന്ന വിവരങ്ങൾ അഗ്രട്രാ ക് എന്ന വെബ്ബിലൂടെ നിരീക്ഷി ക്കാനും സാധിക്കും. 2022-ൽ കാ ഞ്ഞിരപ്പള്ളി അമൽജ്യോതി എൻ ജിനിയറിങ് കോളേജിൽ പഠനം പൂർത്തിയാക്കിയ സഹപാഠികളായ മാത്യു ജയ്‌സ്, അലോഷ് ജോണി, ക്രിസ്റ്റിൻ ജോസ് കു രുവിള, പ്രവീൺ അലോഷ്യസ്, കെ.കെ. ഒനേസിമോസ്, റിതിക് ജിജി എന്നിവരാണ് അഭിനവി ന്റെ ടീമിലുള്ളത്. രണ്ടുവർഷമാ യി ഇതിനുള്ള വിവിധ സംവിധാന ങ്ങൾ ഇവർ വികസിപ്പിച്ചുവരിക യാണ്. കർഷകർക്കുതന്നെ ഘടിപ്പിക്കാവുന്ന ഓട്ടോമേഷൻ യൂ ണിറ്റാണ് ഇതെന്ന് കമ്പനി ഡയ റക്ടറും, സിഇഒയുമായ അഭിനവ് ചൂണ്ടിക്കാട്ടി.

ഫാമിന്റെ പല ഭാഗങ്ങളിലാ യി സെൻസറുകൾ ഘടിപ്പിച്ചശേ ഷം കൺട്രോൾ യൂണിറ്റുമായി ബന്ധിപ്പിച്ചാൽ മതി. ഫാമിലെ താപനില, ഈർപ്പം, കാർബൺ ഡയോക്സൈഡ് സാന്നിധ്യം തുട ങ്ങിയ വിവരങ്ങൾ അഗ്രോട്രാ ക്ക് ഡാഷ്ബോർഡിലൂടെ തത്സ മയം കൃഷിക്കാർക്കു കാണാം. ആവശ്യമെങ്കിൽ ഇത്തരം സൂച കങ്ങൾ നിശ്ചിതപരിധിക്കു പുറ ത്തായാൽ താനേ പ്രവർത്തിക്കു ന്ന നിയന്ത്രണ സംവിധാനത്തി ലൂടെ യോജ്യമായ നിലവാരത്തി ലേക്ക് തിരികെ കൊണ്ടുവരാനു മാകും. ഫാമിൽനിന്നുള്ള വിവര ങ്ങൾ വിശകലനം ചെയ്ത് യോജ്യ മായ ശുപാർശകൾ നൽകുന്നതി നായി നിർമിതബുദ്ധി പ്രയോജന പ്പെടുത്തിയുള്ള പ്രത്യേക സംവി ധാനവും ഇവരുടെ വെബ്സൈ റ്റിൽ ലഭ്യമാണ്.

“കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ പ്രവർത്തിക്കു ന്ന അഗ്രോടീൻ കൃഷിയുമായിബന്ധപ്പെട്ട സാങ്കേതിക പിന്തു ണയ്ക്ക് ലീനാസ് മഷ്റൂം, ബാക് ടു ഫാം തുടങ്ങിയ സ്ഥാപന ങ്ങളുമായി സഹകരിക്കുന്നു ണ്ട്." പുതുതായി കൂൺഫാം തുടങ്ങുന്നവർക്ക് സമ്പൂർണസാങ്കേതികപിന്തുണ നൽകാൻ ഈ പങ്കാളിത്തം ഉപകരിക്കുന്നു.

നെൽപ്പാടങ്ങളിലെയും മത്സ്യ ക്കുളങ്ങളിലെയും പമ്പിങ് ഓട്ടോ മേഷനുള്ള സാങ്കേതികവിദ്യ യും അഗ്രോടീൻ ടീം കണ്ടുപിടി ച്ചിട്ടുണ്ട്. കുറഞ്ഞ തുക ഈടാ ക്കി പമ്പിങ് സ്വയം നിയന്ത്രിത സംവിധാനത്തിലേക്കു കൊണ്ടു വരുകയാണ് ഇതിലൂടെ സാധ്യ മാകുന്നത്.

പുതിയ പമ്പ് സ്ഥാപിച്ചോ നി ലവിലുള്ള പമ്പ് പരിഷ്കരിച്ചോ ഈ ഓട്ടോമേഷൻ സാധ്യമാക്കാം. കൃഷിയുടെ വളർച്ചഘട്ടമനുസരി ച്ചും വെള്ളത്തിൻ്റെ അമ്ലതയനു സരിച്ചുമൊക്കെ പാടത്തെ ജല നിരപ്പ് താനേ ക്രമീകരിക്കാൻ ഇതുവഴി സാധിക്കും. കൂരാച്ചു ണ്ട് കല്ലോലിക്കൽ ബാവോസി ന്റെയും ജിജിയുടെയും മകനാ ണ് അഭിനവ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി