പെരുവണ്ണാമൂഴി: ഓനിപ്പുഴയിൽ വീഴുന്ന മരങ്ങൾ ജലമൊഴുക്കിനു തടസ്സം; പുഴ ഗതിമാറി ഒഴുകുന്നു


(പെരുവണ്ണാമൂഴി ഓനിപ്പുഴയോരം മരങ്ങൾ നിറഞ്ഞതിനാൽ ഗതിമാറി ഒഴുകി കുംബ്ലാനി ജോർജിന്റെ കൃഷിയിടത്തിലെ ഭിത്തി തകർന്ന നിലയിൽ)


🖊️ജോബി മാത്യു

കൃഷി ഭൂമി വ്യാപകമായി : നശിക്കുന്നു

പെരുവണ്ണാമൂഴി: ഓനിപ്പുഴയിൽ വീഴുന്ന വനഭൂമിയിലെ മരങ്ങൾ നീക്കം ചെയ്യാത്തത് കൃഷിക്കും കർഷകർക്കും വിനയാകുന്നു. പെരുവണ്ണാമുഴി, വട്ടക്കയം മേഖ ലയിൽ പുഴയിലേക്ക് വീണ മര ങ്ങൾ നീക്കം ചെയ്യണമെന്ന് കഴി ഞ്ഞ വേനൽക്കാലത്ത് കർഷകർ ആവശ്യപ്പെട്ടെങ്കിലും വനം വകു പ്പ് നടപടിയെടുക്കാത്തതിനാൽ കൃഷിഭൂമി നശിക്കുന്നത് തുടരുക : യാണ്. കഴിഞ്ഞ ദിവസം പുഴ യിൽ ജലം വർധിച്ചപ്പോൾ മര ങ്ങൾ ജലമൊഴുക്കിനു തടസ്സമാ യതാണു ഭൂമി നശിക്കാൻ കാര ണമായത്. കാർഷിക വിളകളും നശിച്ചിട്ടുണ്ട്. മരങ്ങൾ നിമിത്തം പുഴ ഗതിമാറി ഒഴുകുന്നതാണു
കൂടുതൽ ഭൂമി നശിക്കാൻ കാര ണമാകുന്നത്.

(പെരുവണ്ണാമുഴി ഓനിപ്പുഴയിൽ വട്ടക്കയം മേഖലയിൽ വനഭൂമിയിലെ മരങ്ങൾ വീണത് നീക്കം ക്കം ചെയ്യാത്തത് പുഴ ഗതിമാറി ഒഴുകി കൃഷി ഭൂമി നശിക്കാൻ കാരണമാകുന്ന നിലയിൽ)

ഒരോ വർഷവും ഒട്ടേറെ കർഷ കരുടെ ഏക്കറുകണക്കിനു ഭൂമി യാണ് തകർന്നു പുഴയായി മാറു ന്നത്. ജോർജ് കുംബ്ലാനി, സി റിൽ പറങ്കിമാംവിള, സുഭാഷ് കല്ലൂർ, ബോസ് മംഗലശ്ശേരി, സജി കിഴക്കേക്കര എന്നിവരുടെ കൃഷി ഭൂമിയാണ് നശിക്കുന്നത്. പുഴയുടെ അതിർത്തി കെട്ടി സം രക്ഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഒട്ടേറെ തവണ അധി കൃതരോട് നാട്ടുകാർ ആവശ്യ പ്പെട്ടെങ്കിലും ഫണ്ട് അനുവദിച്ചി ട്ടില്ല. കർഷകരുടെ ഭൂമി നശിക്കു ന്ന പ്രശ്ന‌ത്തിന് പരിഹാരം കാ ണണമെന്നും പുഴയോരം കെട്ടാൻ ഫണ്ട് അനുവദിക്കണ മെന്നും പഞ്ചായത്ത് മെംബർ രാ ജേഷ് തറവട്ടത്ത് ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി