മുട്ടിയിട്ടും' തുറക്കാത്ത വാതിലിനു മുൻപിൽ മുറ്റത്തുറങ്ങി അച്‌ഛൻ മടങ്ങി



" തുറക്കാത്ത വീടിൻ്റെ മുറ്റത്ത് അനാഥാലയത്തിൽ മരിച്ച വയോധികന് അന്ത്യാഞ്ജലി: യാത്രയാക്കാൻ മറ്റൊരു അനാഥാലയത്തിൽ നിന്നെത്തിയ ഭാര്യയും

തൃശൂർ : വീടിനു പുറത്താണെങ്കിലും നേർത്ത മഴയും കുളിരുമറി യാതെ ഇന്നലെ 'മനസ്സമാധാന ത്തോടെ' എൺപതുകാരൻ തോ മസ് ഉറങ്ങിക്കിടന്നു. കരഞ്ഞു വറ്റിയ കണ്ണും മനസ്സും മാത്രമായി അരികിൽ ഭാര്യ റോസിലി ഇരിപ്പു ണ്ട്. ഒരു ദിവസത്തേക്കു മാത്രമാ യി സ്വന്തം വീട്ടുമുറ്റത്ത് ചുറ്റുംകൂ ടിയ നാട്ടുകാർക്കിടയിൽ മരണം വീണ്ടും ഒന്നിപ്പിച്ച അനാഥർ. അച്‌ഛന്റെ മൃതദേഹം അകത്തേ ക്കു കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടിപ്പോയതോടെ ആണ് അരിമ്പൂർ കൈപ്പിള്ളി പ്ലാ ക്കൻ തോമസും റോസിലിയും രണ്ടാമതും വീടിനു പുറത്തായ 5.

പനി ബാധിച്ച് ഇന്നലെ പുലർ ച്ചെ മണലൂർ സാൻജോസ് കെയർഹോമിലായിരുന്നു തോമ സിൻ്റെ മരണം.

സ്വന്തം വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഇടവക പള്ളിയിൽ അന്ത്യനിദ്ര നൽകാനാണ് രാവി ലെ ഒൻപതരയോടെ മൃതദേഹം വീട്ടിലേക്കെത്തിച്ചത്. കാരമുക്ക് കൃപാസദനത്തിൽ നിന്ന് റോസി ലിയെയും കൊണ്ടുവന്നു. അച്‌ഛന്റെ മൃതദേഹം മുറ്റത്തെ ത്തിയതറിഞ്ഞ് മകൻ ജെയ്‌സ നും മരുമകൾ റിൻസിയും വീടുപൂ ട്ടി പോകുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. മക നോടു തിരിച്ചുവന്ന് മൃതദേഹം അകത്തുകയറ്റാൻ കുടുംബവുമാ യി അടുപ്പമുള്ള പലരും ആവശ്യ പ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിന്നീ ട് പഞ്ചായത്ത് അധികൃതരും അന്തിക്കാട് പൊലീസും പലത വണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കി ലും ഫോൺ എടുത്തില്ല. പുറ ത്താക്കിയ വീട്ടിലേക്ക് തങ്ങൾക്ക് ഇനി കയറേണ്ടെന്ന് തോമസിന്റെ ഭാര്യ റോസിലി തീരുമാനിച്ചതോടെ മൃതദേഹം മഞ്ചയിൽ മുറ്റത്തു കിടത്തുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. വൈകിട്ട് എറവ് സെന്റ് തെരേ സാസ് കപ്പൽ പള്ളിയിൽ അട ക്കം ചെയ്യുംവരെ വീട് അടഞ്ഞു തന്നെ കിടന്നു. ജോയ്സി ആണ് മറ്റൊരു മകൾ. മരുമകൻ: വിൻ സൻ. മകൻ്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകുന്നില്ലെ ന്നും വീട്ടിൽ നിൽക്കാൻ ബുദ്ധിമു ട്ടാണെന്നും അന്തിക്കാട് പൊലീ സിനു പരാതി നൽകി എട്ടുമാസം മുൻപാണ് തോമസും റോസിലി യും വീടുവിട്ട് വ്യത്യസ്ത സ്ഥാപ നങ്ങളിൽ അന്തേവാസികളായത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി