വൈദ്യുതി: ലൈനും മരങ്ങളും അപകട ഭീഷണി: ആശങ്കയിൽ കക്കയം ജിഎൽപി സ്‌കൂൾ
🖊️ജോബി മാത്യു
കൂരാച്ചുണ്ട് : കെഎസ്ഇബി ഭൂമിയിൽ സ്‌ഥിതി ചെയ്യുന്ന കക്കയം ഗവ. എൽപി സ്കൂളിന്റെ കോമ്പൗണ്ടിനോടു ചേർന്നുള്ള വൈദ്യുതി ലൈൻ അപകട ഭീഷണി. ജിഐ പൈപ്പിലുള്ള സ്കൂളിന്റെ 2 കൊടിമരങ്ങൾ വൈദ്യുതി ലൈനിൽ സ്പർശിക്കുന്ന വിധത്തിൽ നിൽക്കുന്നത് വിദ്യാർഥി കളുടെ സുരക്ഷയ്ക്ക് ഭീഷണി യാണ്.
സ്കൂളിന്റെ മതിലിൽ നിന്നും 8 മീറ്ററോളം ഉയരത്തിലാണ് ലൈനുള്ളത്. പുതിയതായി നിർമിക്കുന്ന ശുചിമുറിയുടെ മേൽഭാഗത്ത് നിന്നും 2 മീറ്ററോളം മുകളിലൂടെയാണ് ലൈൻ പോകുന്നത്.
കക്കയം അമ്പലക്കുന്ന് നഗറി ലെ വിദ്യാർഥികൾ ഉൾപ്പെടെയു ള്ള കുട്ടികൾ കളിക്കുന്നതിനായി ഈ സ്കൂളിന്റെ മുറ്റത്തേക്കാണ് ഇറങ്ങുന്നത്. മുറ്റത്തു തന്നെയാ ണ് കൊടിമരവും.
സ്കൂളിന്റെ മുൻവശത്തെ ലൈൻ കേബിളാക്കി മാറ്റിയോ ഇൻസുലേറ്റ് ചെയ്താലും പ്രശ്ന പരിഹാരമാകും. പ്രധാനാധ്യാപ കൻ അധികൃതർക്ക് ഇത് സംബ ന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
സ്കൂളിന്റെ പിൻവശത്തെ കെഎസ്ഇബി ഭൂമിയിലെ 4 മര
ങ്ങൾ കാറ്റിൽ കെട്ടിടത്തിലേ ക്ക് വീഴാറായ നിലയിലാണ്. പേരാമ്പ്ര എഇഒ സ്‌ഥലം സന്ദർശിച്ച് അടി യന്തരമായി അപായ സാധ്യ തയുള്ള മര ങ്ങൾ മുറിച്ചു നീ ക്കണമെന്ന് റി പ്പോർട്ട് ചെയ്ത താണ്. എന്നാൽ ആഴ്ചകൾ കഴി ഞ്ഞിട്ടും മരംമുറി യുടെ നടപടിക മങ്ങൾ വൈകു കയാണ്. സോ ഷ്യൽ ഫോറെസ്റ്ററിയുടെ അനുമതിയുമായി ബന്ധപ്പെട്ടാ ണ് കാലതാമസ മെന്നു അറിയു ന്നു. കൂരാച്ചുണ്ട് പഞ്ചായത്തിന്റെ അധീനതയിലാ ണ് ഈ സ്ഥാപ നം.


Comments
Post a Comment