കൂരാച്ചുണ്ടിൽ കാട്ടുപന്നികളെ തുരത്താൻ ഷൂട്ടേഴ്സ് പാനൽ രൂപീകരിക്കുന്നു
കൃഷിക്കും കർഷകനും നാശം വിതയ്ക്കുന്ന കാട്ട്പന്നികൾ ഇനി നാട്ടിൽ വേണ്ട
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പരിധിയിൽ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന കാട്ടു പന്നികളെ വെടിവെച്ച് കൊല്ലാൻ ഭരണസമിതി തീരുാനമെടുത്തു.
ഇതിനായി 'ഷൂട്ടേഴ്സ് പാനൽ' രൂപീകരിക്കുന്നു..പഞ്ചായത്ത് പരിധിയിലുളള സ്വന്തമായി തോക്കും അംഗീകൃത ലൈസൻസുമുള്ള ആർക്കും അംഗങ്ങളാവാൻ അപേക്ഷിക്കാം.
ജൂലായ് 15 നു മുമ്പായി അപേക്ഷ പഞ്ചായത്ത് ഓഫീസിൽ ലഭിച്ചിരിക്കണം. മേൽപറഞ്ഞ യോഗ്യതയുള്ളവർ പഞ്ചായത്തുമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.

Comments
Post a Comment