ഇതാ... ഒരു മനുഷ്യൻ
ഹൃദയാഘാതമാണ് നാരായണനെ അപ്പോൾ കുലുക്കിമറിച്ചുകൊ ണ്ടിരുന്നത്. കാർ നിയന്ത്രണം വിട്ട് കുട്ടികൾ പുറത്തേക്കു തെറിച്ചുവീ ണിരുന്നു. ഭാര്യക്ക് പരിക്കേറ്റിരുന്നു. വിജനദേശം, പെരുമഴ. അപ്പോൾ എവിടെനിന്നോ സിദ്ദിഖെത്തി. പിന്നെ നടന്നത് സ്നേഹംചേർത്തെഴുതിയ കരളുറപ്പിന്റെ കഥ.
കാസർകോട് : പടിയത്തടുക്കയിൽ പച്ചക്കറിക്ക ടയാണ് സിദ്ദിഖിന്. പച്ചക്കറി വിതര ണവുമുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടര യോടെ ബദിയഡുക്ക സുള്ള്യപ്പദവ് സംസ്ഥാനപാതയിലെ മുനിയൂരിലൂ ടെ ടെമ്പോയുമായി പോവുമ്പോൾ സിദ്ദിഖ് കണ്ടു, റോഡരികിൽ ഒരു കാർ മറിഞ്ഞുകിടക്കുന്നു. പുറത്ത് ചോരയിൽക്കുളിച്ച രണ്ടു കുട്ടികൾ.
അതിവേഗം അയാൾ വണ്ടിയിൽ നിന്നിറങ്ങി. ആദ്യം കുട്ടികളെ എടു ത്ത് തന്റെ ഗുഡ്‌സ് ടെമ്പോയിൽ കിടത്തി. ഡോർ തകർത്ത്, കാറിന കത്തുണ്ടായിരുന്നവരെ പുറത്തെ ടുത്തു. അവരെ പച്ചക്കറികൾക്കിട യിൽ ഇരുത്തി. കുമ്പഡാജെ കുടും ബാരോഗ്യകേന്ദ്രത്തിലേക്ക് കുതിച്ചു. പിന്നെ ആംബുലൻസിൽ മെ ഡിക്കൽ കോളേജിലേക്ക്. കിന്നി ങ്കാർ ജവളിഗുഡെയിലെ നാരായ ണൻ (48), ഭാര്യ ജയന്തി (42), മക്ക ളായ നവ്യശ്രീ (16), കാർത്തിക് (13) എന്നിവരാണ് അപകടത്തിൽപ്പെട്ട ത്. കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രദർ ശനം കഴിഞ്ഞു മടങ്ങവേയാണ് നാ രായണന് നെഞ്ചുവേദനവന്നത്.
ഭക്ഷണംപോലും കഴിക്കാതെ കൂ ടെനിന്ന സിദ്ദിഖ് അവരുടെ ബന്ധു് വാണെന്നാണ് ധരിച്ചതെന്ന് കു ബഡാജെ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് നമ്പ്യാർ പറയുന്നു. നാരാ യണൻറെ ഭാര്യയും മകനും ആശുപ ത്രിവിട്ടു.
സിദ്ദീഖിന്റെ ഭാര്യ ഷിഫാന. മക്കൾ: സജ്‌വ, ഷിസാൻ.

Comments
Post a Comment