ചക്കിട്ടപാറ - ചെമ്പ്ര റോഡ് ചെളിക്കുളം: യാത്രാദുരിതം
വെള്ളക്കെട്ടിലൂടെ ജീവൻ പണയംവച്ചാണു യാത്ര
✒️ജോബി മാത്യു
ചക്കിട്ടപാറ: മലയോര ഹൈവേ പ്രവ്യത്തി നടക്കുന്ന ചക്കിട്ടപാറ - ചെമ്പ്ര റൂട്ടിൽ പാത ചെളിക്കുളമായതോടെ സുരക്ഷിതമായി വാഹനയാത്ര നട ത്താൻ കഴിയാതെ ജനങ്ങൾ ദുരി തത്തിലായി. ഈ റോഡിൽ തോ ണക്കര താഴെ, ചെറുപിള്ളാട്ട് താ ഴെ ഭാഗങ്ങളിലാണ് പാത പൂർണ മായും ചെളിക്കുളമായത്.
തോണക്കര താഴെ ഭാഗത്ത് മഴ പെയ്താൽ റോഡ് വെള്ളക്കെട്ടി ലാകും. റോഡിലെ വെള്ളം ഓവു ചാലിലേക്ക് ഒഴിവാക്കാൻ നടപടി യില്ല. പാതയുടെ ഇരു ഭാഗങ്ങളി ലും ഓവുചാൽ ഉയർത്തി നിർമി ച്ചതോടെ റോഡിൽ ചെളിവെ ള്ളം പതിവാണ്. വെള്ളക്കെട്ടിലു ടെ ജീവൻ പണയംവച്ചാണു ഇരു ചക്ര വാഹന യാത്രക്കാർ ഉൾ പ്പെടെ സഞ്ചരിക്കുന്നത്.
ചെറുപിള്ളാട്ട് താഴെ മേഖലയി ലും ചെളിമണ്ണിലൂടെ നീന്തിയാണ് ജനങ്ങൾ യാത്ര ചെയ്യുന്നത്. ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. സ്കൂൾ ബസ് ഉൾപ്പെടെ സഞ്ചരിക്കുന്ന ഈ പ്രധാന റൂട്ടിൽ റോഡിന്റെ ദുരവസ്‌ഥ പരിഹരിക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും മുന്നിട്ടിറങ്ങുന്നില്ലെ
ന്നും പരാതി ഉയർന്നു. റോഡിൽ താൽക്കാലികമായി ക്വാറി അവ ശിഷ്ടമിട്ട് ഗതാഗതയോഗ്യമാക്ക ണമെന്നും പാതയിലെ വെള്ള ക്കെട്ട് പ്രശ്നം പരിഹരിക്കണമെ ന്നും ജനങ്ങൾ ആവശ്യപ്പെട്ടു.

Comments
Post a Comment