കക്കയത്ത് കാട്ടാന വാഴക്കൃഷി നശിപ്പിച്ചു



✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : പഞ്ചായത്തിൽ
നാലാം വാർഡിലെ കക്കയം പഞ്ചവടി മേഖലയിൽ കാട്ടാന കൃഷി ഭൂമിയിൽ ഇറങ്ങി വാഴക്ക ഷി നശിപ്പിച്ചു. ഇല്ലിത്തോട്ടത്തിന് സമീപത്തെ സോളർ വേലി തകർത്താണ് കഴിഞ്ഞ രാത്രി കാ ട്ടാന ഇറങ്ങിയത്. പാറയ്ക്കൽ കുട്ട്യാലിയുടെ വാഴക്കൃഷിയും മുറ്റത്തിന്റെ മതിലിനും നാശം സംഭവിച്ചു. ജലസേചന വകുപ്പ് ഭൂമിയി ലെ വാഴക്കൃഷിയും നശിപ്പിച്ചിട്ടു ണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെരുവണ്ണാമൂഴി, മുതുകാട് മേഖ ലകളിൽ നാശം വിതച്ച കാട്ടാന കൾ പെരുവണ്ണാമൂഴി റിസർവോ
യറിലൂടെ നീന്തിയാണ് കക്കയ ത്തേക്ക് എത്തുന്നത്.

കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫി സർ സി.വിജിത്തിന്റെ നേതൃത്വ ത്തിൽ വനം വകുപ്പ് സംഘം സ്‌ഥലം സന്ദർശിച്ചു. കാട്ടാന തകർത്ത സോളർ വേലി നന്നാ മുക്കിയിട്ടുണ്ട്. പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ഡാർലി ഏബ്ര ഹാം സ്‌ഥലം സന്ദർശിച്ചു. കാ ട്ടാന ശല്യത്തിന്റെ സാഹചര്യ ത്തിൽ കക്കയം മേഖലയിൽ രാ ത്രി പട്രോളിങ് ശക്തമാക്കുമെ ന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി