മുന്നറിയിപ്പു ലംഘിച്ചു കക്കയം പുഴയിൽ വീണ്ടും സഞ്ചാരികളുടെ സാഹസിക പ്രകടനം തുടരുന്നു
നിസാം കക്കയം
കക്കയം: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കക്കയം, കരിയാത്തും പാറ എന്നിവിടങ്ങളിൽ സന്ദർശനത്തിനെ ത്തുന്ന സഞ്ചാരികൾ അനുവദനീയമല്ലാ ത്ത മേഖലകളിലും ജലാശയങ്ങളിലും ഇറ ങ്ങുന്നതിന് നിയന്ത്രണം വരുത്താൻ കൂരാ ച്ചുണ്ട് പഞ്ചായത്ത് ഭരണസമിതിയുടെ നേ തൃത്വത്തിൽ കക്കയത്ത് സർവകക്ഷിയോഗം ചേർന്നു. തോണിക്കടവ് ടൂറിസം മാനേജ്മെ ന്റ് കമ്മിറ്റിക്ക് കീഴിലുള്ള കരിയാത്തുംപാറ വി നോദസഞ്ചാരകേന്ദ്രത്തിനകത്തേക്ക് സഞ്ചാ രികളെ പ്രവേശിപ്പിക്കുന്നത് ഒരു മാസത്തോ ളമായി നിരോധിച്ചതാണ് പുതിയ വിശ്രമഇ ടങ്ങൾ തേടാൻ സഞ്ചാരികൾ തയ്യാറായത്. കുറ്റ്യാടിപ്പുഴയൊഴുകുന്ന കക്കയം പഞ്ചവടി,
30-ാം മൈലിലും സമീപ പ്രദേശങ്ങളിലും ദിവസേന ധാരാളം സഞ്ചാരികളാണ് എത്തുന്നത്. വീതിയേറിയ പുഴയും തുരു ത്തുകളും മനോഹരമായ പാറക്കൂട്ടങ്ങളും സഞ്ചാരികളുടെ മനംകുളിർപ്പിക്കുന്ന കാഴ്ചക ളാണ്. പോലീസിൻ്റെയോ മറ്റു അധികാരികളു ടെയോ ഇടപെടൽകൂടാതെ സമയം ചെലവഴി ക്കാം എന്നതിനാൽ പുഴയോരത്തെ താവളമാ ക്കുന്നവരും ഉണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ടൂറിസം കേന്ദ്രം കാണാനെ ത്തുന്നവർ കൂട്ടമായി പുഴയോരത്ത് എത്തുക യും പ്രദേശവാസികളുടെ വാക്കുകൾ അവഗ ണിച്ച് പുഴയിലിറങ്ങുകയും ചെയ്യുന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്.
പ്രാദേശിക കമ്മിറ്റിക്ക് രൂപംനൽകി, ഗാർഡുമാർ വേണം
ഒരുവർഷത്തിനിടെ രണ്ട് വിനോദസഞ്ചാ രികൾ വെള്ളത്തിൽ മുങ്ങിമരിക്കുകയും കൂ ടുതൽ ആളുകൾ അപകടത്തിൽപ്പെടുക യും ചെയ്യുന്ന സാഹചര്യം വർധിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ചത്. സഞ്ചാരികൾ പുഴയിലിറ ങ്ങുന്നതിന് നിയന്ത്രണം വരുത്താൻ റെസ്സു പ്രവർത്തകരായ മുജീബ് കക്കയം കൺവീ നറും പത്രോസ് പന്നിവെട്ട് പറമ്പിൽ ചെ യർമാനുമായ ഒൻപതംഗ കമ്മിറ്റിക്ക് രൂപം നൽകി. അപകടസൂചന നൽകുന്ന ബോർ ഡുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കും. തോണിക്കടവ് ടൂറിസം മാനേ ജ്മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള കരിയാത്തും പാറ ടൂറിസം കേന്ദ്രത്തിലെ പോലെ ലൈഫ് ഗാർഡുമാരെ കക്കയം മേഖലയിലും നിയ മിക്കാൻ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
കക്കയത്ത് വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറംതള്ളുന്ന വെള്ളത്തിൻ്റെ ശക്തി കാരണം പുഴയോരങ്ങൾ ഇടിയുന്നതിന് പരി ഹാരം കാണാൻ കെഎസ്ഇബി, ഇറിഗേഷൻ വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എം.കെ. രാഘവൻ എം.പി, കെ.എം. സച്ചിൻദേവ് എംഎൽഎ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്പാർട്ടി പ്രതിനിധികൾ ഉൾപ്പടെയുള്ളവരെ പങ്കെടുപ്പിച്ച് പഞ്ചായത്തിൽ വിപുലമായി യോഗം ചേർന്ന് തുടർനടപടികൾ ചർച്ചചെ യ്യാൻ യോഗത്തിൽ ധാരണയായി.
പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. അമ്മ ദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തം ഗം ഡാർളി പുല്ലംകുന്നേൽ, ആൻഡ്രൂസ് കട്ടിക്കാന, മുജീബ് കക്കയം, പത്രോസ് പന്നിവെട്ടുപറമ്പിൽ, വിപിൻ പാറക്കൽ, അരുൺ പാറക്കൽ, പി.എസ്. തോമസ്, - നിപിൻ ജോസ് ഐകുളമ്പിൽ, ജാനേഷ് കല്ലക്കുടി, അബിൻ ജോയ് എന്നിവർ സം സാരിച്ചു.

Comments
Post a Comment