മലയോര ഹൈവേ; ചക്കിട്ടപാറയിൽ വീട്ടിലേക്കുള്ള വഴി നഷ്ടപ്പെട്ട് കുടുംബം



വഴി നിർമിച്ചു നൽകണമെന്ന് നിർദേശം

🖊️രാജൻ വർക്കി

ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ
നിന്നു ചക്കിട്ടപാറയിൽ നടന്നു കൊ ണ്ടിരിക്കുന്ന മലയോര ഹൈവേ പ്രവൃത്തി കാരണം പുളിക്കൽ സാ ബുവിന്റെ കുടുംബത്തിനു വീട്ടി ലേക്കുള്ള വഴിയില്ലാതായി.

ഹെൽത്ത് സെന്ററിനു സമീപം റോഡിന്റെ താഴെ ഭാഗത്താണ് വീ ട്. പാതയിൽ നിന്നു വീട്ടിലേക്ക് സ്റ്റെപ്പുകൾ ഇറങ്ങിയായിരുന്നു സഞ്ചാരം. ഹൈവേ നിർമ്മാണം തുടങ്ങിയപ്പോൾ സ്റ്റെപ്പുകൾ ഉ ണ്ടായിരുന്ന പാത ഭാഗം ഉയർ ത്തി. എങ്കിലും ഇതിന്റെ വശത്തു കൂടി കല്ലിട്ട് താൽക്കാലിക വഴി ഉണ്ടാക്കി കൊടുത്തു. ഇതിനു സ മീപം മണ്ണിട്ടും പാത നൽകി. കന ത്ത മഴയിൽ ഈ രണ്ടു സംവിധാ നവും ഒലിച്ചു പോയി. വഴി നേരെ യാക്കി തരണമെന്നാവശ്യപ്പെട്ട് കർഷകനായ സാബു കരാറുകാരു ടെ പിന്നാലെ നടക്കുകയാണ് പ്ര ശ്‌നം കഴിഞ്ഞ ശനിയാഴ്‌ച നടന്ന കൊയിലാണ്ടി താലൂക്ക് വികസ ന സമിതിയിൽ ചക്കിട്ടപാറക്കാര നായ സമിതി അംഗം രാജൻ വർ ക്കി ഉന്നയിച്ചു. അടിയന്തിരമായി സാബുവിൻ്റെ കുടുംബത്തിനു വ ഴി നിർമിച്ചു നൽകണമെന്ന് യോ ഗത്തിൽ അധ്യക്ഷത വഹിച്ച പ ന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് കേര ളാ റോഡ് ഫണ്ട് ബോർഡിനു നി ർദ്ദേശവും നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി