മലയോര ഹൈവേ: ചക്കിട്ടപാറയിൽ കയ്യേറ്റക്കാരെ സഹായിക്കുന്നതിനെ നിയമപരമായി നേരിടുമെന്ന് ജനകീയ കർമ്മ സമിതി
ചക്കിട്ടപാറ: വ്യക്തമായ രേഖകൾ മറച്ച് വച്ച് ചക്കിട്ടപാറ ടൗണിൽ ക യ്യേറ്റക്കാരെ സഹായിക്കുന്ന രീതി യിൽ വീതി നിർണയിച്ച് മലയോ ര ഹൈവേ നിർമിക്കാനുള്ള ചില രുടെ നീക്കത്തെ നിയമത്തിലൂടെ നേരിടാൻ ജനകീയ കർമ്മ സമിതിയും ബിജെപി ചക്കിട്ടപാറ പ ഞ്ചായത്ത് കമ്മിറ്റിയും രംഗത്ത്.
പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെയുള്ള അഞ്ച് കിലോ മീറ്ററിൽ ചക്കിട്ടപാറ ടൗണിലെ കേവലം 200 മീറ്റർ ഭാഗത്തിൻ്റെ ശരിയായ സർവേ രേഖകൾ കാണാനില്ലെന്ന അധികൃതരുടെ ഭാഗം ആ ടിനെ പട്ടിയാക്കുന്ന നയമാണ്. റോഡിന്റെ വീതി നിർണയിക്കാൻ ഇതുവരെ നാല് അളവുകളാണ് നടത്തിയത്.
നാലും നാലു വിധത്തിലാണ് അളവ് രേഖപ്പെടുത്തിയിരിക്കുന്നത്. റോഡ് കയ്യേറ്റക്കാരെ സംര ക്ഷിക്കാനാണിത്. ഇത് ജനം അം ഗീകരിക്കില്ല. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രമുഖ അഭിഭാഷകരായ സുമിൻ എസ്. നെടുങ്ങാടൻ, ബെ ന്നി കാരിമറ്റം എന്നിവരുടെ സാ ന്നിധ്യത്തിൽ ചക്കിട്ടപാറ വ്യാപാ രഭവൻ ഹാളിൽ റോഡിന്റെ വീതി അളവ് സംബന്ധിച്ച് ലഭ്യമായ രേ ഖകൾ പരിശോധിച്ചു.
പരിശോധനയെത്തുടർന്ന് ഹൈക്കോടതിയുടെ നിയമ സ ഹായം തേടാൻ തീരുമാനിച്ചു. ജ നകീയ കർമ്മ സമിതി കൺവീന ർ രാജൻ വർക്കി, ബിജെപി നേതാ ക്കളായ ബാബു പുതുപ്പറമ്പിൽ, പത്മനാഭൻ പൊറോത്ത്, ശ്രീനി വാസൻ മനക്കൽ, വി.വി.രാജൻ, ചക്കിട്ടപാറയിലെ പ്രമുഖ വ്യവ സായി സജി കാരിമറ്റം എന്നിവർ സംബന്ധിച്ചു.

Comments
Post a Comment