കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ ബസ് ജീവനക്കാരുമായി ഇന്ന് വൈകിട്ട് ചർച്ച



പേരാമ്പ്ര : കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ
വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് വിദ്യാർത്ഥി യുവജന സംഘടനകൾ നടത്തി വന്ന സമരം ഇന്നലെ ആർഡിഒ വിളിച്ചു ചേർത്ത ചർച്ചയെ തുടർന്ന് അവസാനിപ്പിച്ചെങ്കിലും ചർച്ചയിൽ ബസ് ജീവനക്കാരെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് ജീവനക്കാർ സർവ്വീസ് നടത്താൻ തയ്യാറായിട്ടില്ല. ഇത് മൂലം ഈ റൂട്ടിൽ ഇന്നും ബസുകൾ ഓടുന്നില്ല.

അശാസ്ത്രീയ സമയവും റോഡുകളുടെ ശോച്യാവസ്ഥയും റോഡരികിലെ അനധികൃത പാർക്കിംഗുകളും കൃത്യ സമയത്തിന് ഓടി എത്താൻ തങ്ങൾക്ക് കഴിയുന്നില്ലെന്ന് ജീവനക്കാർ ചൂണ്ടികാട്ടി. തങ്ങളുടെ പ്രശ്‌നങ്ങൾക്ക് കൂടി പരിഹാരം ഉണ്ടായാൽ മാത്രമേ ഈ റൂട്ടിൽ സർവ്വീസ് പുനരാരംഭിക്കുകയുള്ളൂ എന്നും ജീവനക്കാർ വ്യക്തമാക്കി.

ജീവനക്കാരുമായി ഇന്ന് വൈകിട്ട് 6 മണിക്ക് പേരാമ്പ്ര ഡിവൈഎസ് പി എൻ. സുനിൽ കുമാർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. പൊലീസ് മോട്ടോർ വാഹന വകുപ്പ് അധികൃതരും പേരാമ്പ്രയിലെയും കോഴിക്കോട്ടെയും ബസ് ജീവനക്കാരുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ഈ ചർച്ചയിൽ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ നാളെ മുതൽ ബസ് സർവ്വീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി