അത്തോളി ടൗണിനടത്ത് മെയിന്‍ റോഡില്‍ കുനിയില്‍ക്കടവ് ജംക്ഷന് സമീപത്ത് ഒഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം
അത്തോളി : അത്തോളി ടൗണിനടത്ത് മെയിന്‍ റോഡില്‍ കുനിയില്‍ക്കടവ് ജംക്ഷന് സമീപത്ത് ഒഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം. പുരുഷന്റേതാണ് മൃതദേഹം. ഏതാനും ദിവസങ്ങള്‍ പഴക്കമുള്ള നിയിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടനെ അത്തോളി പോലീസില്‍ വിവരമറിയിക്കുകയും പോലീസ് ഇവിടെയെത്തി പരിശോധന നടത്തി വരികയുമാണ്.


Comments
Post a Comment