നടപടിയാകും വരെ കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകൾ തടയും യൂത്ത് കോൺഗ്രസ്
പേരാമ്പ്ര: ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ചതിനെ തുടർന്ന് കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ബസ് ഡ്രൈവർമാരുടെ അമിതവേഗതയും അശ്രദ്ധയും കാരണം നിരവധി ജീവനുകൾ പൊലിഞ്ഞതിൽ അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാകാത്തതിൽ പേരാമ്പ്രയിൽ പ്രതിഷേധം തുടരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി പേരാമ്പ്രയിൽ വിദ്യാർത്ഥി യുവജന സംഘടനകളും നാട്ടുകാരും പേരാമ്പ്രയിൽ ഈ റൂട്ടിലുള്ള സ്വകാര്യ ബസുകൾ തടയുകയാണ്.
ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ചാലിക്കരയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി പേരാമ്പ്ര സബ് സെന്ററിലെ വിദ്യാർത്ഥിയായ അബ്ദുൾ ജവാദ് സ്വകാര്യ ബസിനടിയിൽ പെട്ട് മരിക്കാനിടയായത്. നാല് മാസത്തിനിടെ രണ്ട് കോളെജ് വിദ്യാർത്ഥികളാണ് പേരാമ്പ്രയിൽ ബസ് കയറി മരിച്ചത്.
കൂടാതെ മറ്റ് നിരവധി ജീവനുകളും ബസുകളുടെ അമിത വേഗതയിൽ പൊലിഞ്ഞിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടികളോ, ബസുകളുടെ വേഗത കുറക്കാൻ ആവശ്യമായ നടപടികളോ ഉണ്ടാവാത്തതാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണമാവുന്നതെന്നും ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാവുന്നതുവരെ സ്വകാര്യ ബസുകൾ ഓടാൻ അനുവദിക്കുകയില്ലെന്നുമാണ് സമരക്കാരുടെ ആവശ്യം.

Comments
Post a Comment