കക്കയത്ത് സ്‌കൂളിനു ഭീഷണിയായ മരക്കൊമ്പുകൾ മുറിച്ചുമാറ്റി
🖊️ജോബി മാത്യു
കൂരാച്ചുണ്ട് : കക്കയം ജിഎൽ പി സ്കൂൾ കെട്ടിടത്തിനു പിൻവശത്ത് അപകട ഭീഷണി ഉയർത്തിയിരുന്ന കെഎസ്ഇബി ഭുമിയിലെ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റി.
കഴിഞ്ഞ 22ന് മരങ്ങൾ സ്കൂൾ കെട്ടിടത്തിനു ഭീഷണിയാകുന്ന ത് സംബന്ധിച്ച് മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി.
അധികൃതരുടെ അനുമതി ലഭി ച്ചാൽ മരങ്ങൾ പൂർണമായും മുറി ച്ചു നീക്കം ചെയ്യും. സ്കൂളിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂരയിലേക്കു ചെരിഞ്ഞു നിന്ന 4 മരങ്ങളാണ് അപകട സാധ്യത ഉയർത്തിയത്.
സ്കൂളിനു മുൻപിലെ അപായ സാധ്യതയുള്ള വൈദ്യുത ലൈൻ സ്‌കൂൾ കോംപൗണ്ടിൽ നിന്ന് ഒഴിവാക്കി പാതയോരത്ത് കുടിയാക്കുന്നതിനും കേബിൾ സംവിധാനത്തെ സംബന്ധിച്ചും ആലോചിക്കുന്നുണ്ടെന്നും കെഎസ്ഇബി അധികൃതർ അറി യിച്ചു.

Comments
Post a Comment