കൂരാച്ചുണ്ടിൽ പുഴയോരം ഇടിഞ്ഞ് കൃഷിയിടങ്ങൾ നശിക്കുന്നു; കർഷക കണ്ണീർ കാണാതെ അധികൃതർ



✒️ജോൺസൺ പൂകമല

കൂരാച്ചുണ്ട്: ശക്തമായ മഴയെ തുടർന്നുണ്ടാകുന്ന പ്രളയങ്ങളിലും മറ്റും പുഴയോരം ഇടി യുന്നതിനെ തുടർന്ന് കൃഷിയിടങ്ങൾ തകരു ന്ന കുരാച്ചുണ്ട് ഓഞ്ഞിൽ പുഴയോരത്തെ സംരക്ഷിക്കാനുള്ള നടപടികൾ കടലാസിൽ. കരിങ്കൽ ഭിത്തി നിർമിച്ച് സംരക്ഷിക്കാനായി ചെറുകിട ജലസേചന വകുപ്പ് എസ്റ്റിമേറ്റ് ത യ്യാറാക്കി നൽകിയിട്ട് നാലുവർഷമായിട്ടും ഒ ന്നും നടപ്പിലായില്ല.

പുഴയുടെ മൂന്നാംമുക്ക് മുതൽ മുളവട്ടംക ടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലു ള്ള പുഴയോരം ഭാഗം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനായി ചെറുകിട ജലസേ ചന വകുപ്പ് ഉദ്യോഗസ്ഥർ 2021 സെപ്റ്റംബറി ൽ സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയാറാക്കി സ ർക്കാരിന് നൽകിയിരുന്നു. പ്രാഥമിക ഘട്ട ത്തിൽ ഒരു കോടിയുടെ എസ്റ്റിമേറ്റാണ് തയാ റാക്കി നൽകിയിട്ടുള്ളത്. എന്നാൽ തുടർനട പടികളൊന്നുമുണ്ടായില്ല.
പ്രളയത്തത്തുടർന്ന് കാലങ്ങളായി പുഴയോരം ഇടിഞ്ഞ് ഏക്കറുകളോളം കൃഷിയിടങ്ങളാണ് നശി ച്ചത്. മാത്രമല്ല പുഴ കരകവിഞ്ഞത് തീരങ്ങളിൽ താ മസിക്കുന്നവരുടെ വീടുകൾക്കും ഭീഷണിയാണ്. ഇ തേ തുടർന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ജലവി ഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യേഗസ്ഥർ എസ്റ്റിമേ റ്റ് സമർപ്പിച്ചത്. എന്നാൽ സർക്കാർ തലത്തിൽ ഒരു നടപടിയുമാകാത്തത് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.


ഈ പ്രദേശങ്ങളിലെ ഒട്ടനവധി കൃഷിയിടങ്ങ ളാണ് വർഷങ്ങളായി കാലവർഷത്തെ തുടർന്നുള്ള പ്രളയങ്ങളിൽ ഇടിഞ്ഞ് നശിച്ചു കൊണ്ടിരിക്കുന്നത്. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുക ൾ ഉൾപ്പെടുന്ന മൂന്നാംമുക്ക്, പുളിവയൽ, ഓഞ്ഞി ൽ തുടങ്ങി ചെറുപുഴയോട് ചേർന്നു കിടക്കുന്ന കൃ ഷിയിടങ്ങളിലെ തെങ്ങ്, കമുക്, റബ്ബർ, കൊക്കോ തുടങ്ങിയ കാർഷിക വിളകൾക്കാണ് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചില ഭാഗങ്ങളിൽ പുഴ ഗതിമാറി ഒഴുകിയതും വൻതോതിൽ കൃഷിയിടങ്ങൾ തകർന്നടിയുന്നതിന് ഇടയാക്കുന്നു.

കൂടാതെ പുഴയൊഴുകുന്ന പതിമൂന്നാം വാർഡി ലെ മുളവട്ടംകടവ് മുതൽ കരിമ്പനക്കുഴി താഴെ വ രെയുള്ള ഭാഗങ്ങളിലും പുഴയോരം ഇടിഞ്ഞു കൃഷി യിടങ്ങൾ നശിച്ചിട്ടുണ്ട്. കൃഷിയിടങ്ങൾക്ക് സുരക്ഷി തത്വവും പുഴയോരം കെട്ടി സംരക്ഷിക്കുന്നതിനും ചെറുകിട ജലസേചന വകുപ്പ് സർക്കാരിന് സമർപ്പി ച്ചിട്ടുള്ള എസ്റ്റിമേറ്റ് സംബന്ധിച്ചുള്ള തുടർനടപടിക ൾ സ്വീകരിച്ച് പദ്ധതി എത്രയും വേഗത്തിൽ നടപ്പാക്കാൻ നടപടികൾ വേണമെന്നാണ് പ്രദേശവാസി കളായ കർഷക സമൂഹം ആവശ്യപ്പെടുന്നത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി