കക്കയത്തെ ടൂറിസം വികസനം മുരടിപ്പിലെന്ന് ആരോപണം
കൂരാച്ചുണ്ട്: നിത്യേന നൂറുകണക്കിന് വിനോദസഞ്ചാരികൾ വന്നുപോകുന്ന കക്കയം ടൂറിസം പദ്ധതിയിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും കക്കയം ടു റിസം പദ്ധതി മുരടിപ്പിൻ്റെ പടുകുഴിയിലാണെന്ന് കക്കയം ടൂറിസം വികസന സമിതി.
ടൂറിസം പദ്ധതിയുടെ ആരം ഭകാലത്തുണ്ടായിരുന്ന സൗക ര്യങ്ങൾ ഓരോന്നായി നശിച്ച തോടെ സന്ദർശകരുടെ ആ സ്വാദനത്തിനും മങ്ങലേറ്റു. വ നംവകുപ്പിന്റെ അധീനതയിലു ള്ള ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രത്തിൽ സന്ദർശകർക്കാ യി ഒരുക്കിയിരുന്ന തൂക്കുപാ ലം തകർന്നിട്ട് വർഷങ്ങൾ പി ന്നിട്ടെങ്കിലും പുനർനിർമ്മാ ണം നടത്തിയിട്ടില്ല. ഇവിടു ത്തെ നടപ്പാത പൊട്ടിപ്പൊളി
ഞ്ഞു. മേഖലയിൽ ഇരിപ്പടങ്ങളില്ല, പൂന്തോട്ടങ്ങൾ നശിച്ചു, കൂടാ തെ ഡാമിൽ നടത്തിയിരുന്ന ബോട്ടിംഗ് സർവീസും ഇപ്പോ ൾ കട്ടപ്പുറത്താണുള്ളത്. വനം വകുപ്പിൻ്റെയും, കെഎസ്ഇബി യുടെയും കീഴിലുള്ള രണ്ട് പ ദ്ധതികളും നാശത്തിൻ്റെ വക്കി ലാണ്. രണ്ടു പദ്ധതികളിലായി ഏകദേശം മുപ്പതോളം ഗൈ ഡുമാരുടെ ജീവിതം ദുരിതപു ർണമാണ്. വൈദ്യുതി ബോർ ഡിന്റെ പുതിയ പ്രഖ്യാപന പ്ര കാരം പഴയ കെട്ടിടങ്ങൾ അറ്റ കുറ്റപ്പണികൾ നടത്തി ടൂറിസ്റ്റു കൾക്ക് നൽകാൻ തയാറാകണം
അതിനായി നിരവധി കെട്ടി ടങ്ങൾ നിലവിലുണ്ട്. കക്കയ ത്തും കക്കയം ഡാം മേഖലയി ലും ആവശ്യമായ സുരക്ഷാ
സംവിധാനങ്ങൾ ഏർപ്പെടുത്ത ണമെന്നും വികസന സമിതി ആവശ്യപ്പെട്ടു.
കെഎസ്ആർടിസി വയനാ ട്ടിലും മറ്റും നടപ്പാക്കിയ പോ ലെ ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കിക്കൊണ്ട് ബസുകളിൽ താമസം ഏർപ്പെ ടുത്താൻ കഴിയും. ഇവയെല്ലാം പരിഗണിച്ച് കക്കയത്ത് ടൂറിസ്റ്റ് വികസനത്തിന് ആവശ്യമായ ശ്രദ്ധ ചൊലുത്തുവാൻ ബന്ധ പ്പെട്ട വകുപ്പുകൾ ഉടൻ തയാ റാകണമെന്നും ടൂറിസം വിക സന സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ആൻഡ്രൂസ് കട്ടി ക്കാന അധ്യക്ഷത വഹിച്ചു. വാ ർഡ് മെമ്പർ ഡാർലി ഏബ്ര ഹാം, സലോമി തോമസ്, ഷമീ ർ പിച്ചൻ, ചാക്കോ വല്ലയിൽ, ഷൈജ കാരിവേലി എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment