കൂരാച്ചുണ്ടിലെ കടയിൽ മേൽക്കൂര പൊളിച്ചു മോഷണം
കൂരാച്ചുണ്ട്: കല്ലാനോട് റോഡ് ചാലിടം അങ്ങാടിയിലെ കടയിൽ കഴിഞ്ഞ രാത്രി മോഷണം നടന്നു. നമ്പ്രത്തുകുന്നുമ്മൽ കെ. കെ. ജാനകിയുടെ കെ.കെ. സ്‌റ്റോർ എന്ന സ്‌ഥാപനത്തിൻ്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര പൊളി ച്ചാണ് മോഷ്ടാവ് അകത്തു കയറിയത്.
15000 രൂപയും 50 പാക്കറ്റ് സിഗരറ്റുമാണു മോഷ്ടിച്ചത്. കൂരാച്ചു ണ്ട് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേ ഷണം ഊർജിതമാക്കി.
പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോബി വാളിയംപ്ലാ ക്കൽ അധ്യക്ഷത വഹിച്ചു.

Comments
Post a Comment