പേരാമ്പ്രയിൽ മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞു.
പേരാമ്പ്ര: മദ്യ ലഹരിയിൽ ഓടിച്ച ഓട്ടോ നിരവധി വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞു. പേരാമ്പ്രയിൽ ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. പേരാമ്പ്ര ട്രാഫിക് സ്റ്റേഷന് അടുത്ത് നിർത്തിയിട്ട ഓട്ടോ ഓടിച്ചു വടകര ഭാഗത്തേക്ക് പോകുമ്പോൾ നിരവധി വാഹനങ്ങളെയും യാത്രക്കാരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
പിന്നീട് കിഴിഞ്ഞാണ്യം ക്ഷേത്രത്തിന് സമീപം ഇലക്ട്രിക് പോസ്റ്റിലും വീടിന്റെ മതിലിലും ഇടിച്ചു മറിഞ്ഞു. ടൗണിൽ വാഹനങ്ങളെയും ആളുകളെയും ഇടിച്ച വാഹനത്തിനു പിന്നിൽ ജനങ്ങളും എത്തിയിരുന്നു.
സംഭവം നാട്ടുകാർ പൊലീസിൽ അറിച്ചതിനെ തുടർന്ന് പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ പി. ജംഷിദ് ഓട്ടോയെ 'പിന്തുടർന്ന് എത്തുകയായിരുന്നു.
വാഹനം മറിഞ്ഞതോടെ പൊലീസ് ഓട്ടോഉണ്ടായിരുന്നവരെ പിടികൂടി. 500 മീറ്റർ ഒട്ടത്തിനുള്ളിൽ നിരവധി വാഹനങ്ങൾക്കും ആളുകൾക്കും പരുക്ക് പറ്റി.

Comments
Post a Comment