മുഹമ്മദലി മനോരോഗത്തിന് ചികിത്സതേടിയയാൾ




തിരുവമ്പാടി:  മുഹമ്മദലി നേരത്തേ മനോരോഗത്തിന് ചികിത്സ തേടിയയാളെന്ന് കേസിന്റെ അന്വേഷണച്ചുമതലയുള്ള തിരുവ മ്പാടി ഇൻസ്പെക്ടർ കെ. പ്രജീഷ് പറഞ്ഞു.

2005-ൽ കോഴിക്കോട് എരഞ്ഞിപ്പാലം വിജയ ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ നടത്തിയിരുന്നത്.

ചികിത്സിച്ചിരുന്ന ഡോക്ടറിൽനിന്ന് വിവരങ്ങൾ തേടാൻ നേരിട്ടുപോയെങ്കിലും അധികം വിവരങ്ങൾ ലഭ്യമായില്ല. ഡോക്ടർ കഴിഞ്ഞവർഷം മരിച്ചു. രണ്ടുവർഷം മുൻപ് ആശുപത്രി പൂട്ടിപ്പോകുകയും ചെയ്തു. നേരത്തെ നേരിയ മാനസികാസ്വാസ്ഥ്യമാണ് ഉണ്ടായിരുന്നതെന്നും കൊലപാതകങ്ങളെക്കുറി ച്ച് പറഞ്ഞതിന്റെ സാധൂകരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയാലേ പറയാൻ കഴിയൂവെന്നും ഇൻസ്പെക്ടർ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി