"ഞങ്ങളുടെ ആന്റണി, അവനത് ചെയ്യില്ല...." സഹോദരൻ തൈപറമ്പിൽ പൗലോസ് പറയുന്നു.




കൂടരഞ്ഞി:  “മുഹമ്മദലിയെന്ന ഞങ്ങളുടെ ആന്റണിയുടെ കുറ്റസമ്മതമൊഴി നുണയാണ്, അവൻ കൊലപാതകം ചെയ്യുമെന്നും ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല. അവന് നേരത്തേ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു". കൂടരഞ്ഞി കരിങ്കുറ്റിക്കടുത്ത് താമസിക്കുന്ന മൂത്ത സഹോദരൻ തൈപറമ്പിൽ പൗലോസ് പറയുന്നു.

സംഭവം നടക്കുമ്പോൾ അവൻ സ്ഥലത്തുതന്നെയുണ്ടായിരുന്നില്ല. രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ നാ ടുവിട്ടുപോയതാണ്. പിന്നീട് തിരിച്ചെ ത്തി നാട്ടിൽനിന്ന് വിവാഹം ചെയ്തെങ്കി ലും വിവാഹബന്ധം വേർപ്പെട്ടു. പിന്നീ ട് വേങ്ങരയിൽ പോയി മതം മാറി മു ഹമ്മദലിയായി വീണ്ടും വിവാഹിതനാ യി. രണ്ടു ബന്ധത്തിലും കുട്ടികളുണ്ട്.

പത്തുവർഷം മുൻപ് മകൻ മരി ച്ച സമയത്താണ് ഞങ്ങൾ ഒടുവിൽ കണ്ടുമുട്ടിയത്. ആ മരണത്തോടെ യാണ് മാനസികനില താളംതെറ്റിയ ത്. സംഭവം നടക്കുമ്പോൾ കൂടരഞ്ഞി യിൽനിന്ന് മൂന്നുകിലോമീറ്റർ അകലെ പൂവാറൻതോട് റോഡിലായിരുന്നു എട്ടുമക്കളടങ്ങിയ കുടുംബം താമ സിച്ചിരുന്നത്. ഇതിൽ നാലുപേരേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ -പൗലോസ് പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി