ചക്കിട്ടപാറ ; പേരാമ്പ്ര എസ്റ്റേറ്റിൽ പകൽസമയത്തും കാട്ടാനക്കൂട്ടം



ഭയത്തോടെ തൊഴിലാളികൾ; കുറ്റിക്കാടുകൾ വെട്ടുന്നില്ല

പെരുവണ്ണാമൂഴി:  പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള
മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേ റ്റിൽ പകലും കാട്ടാനക്കൂട്ടം വി ലസുന്നു. ഇതോടെ കുറ്റിക്കാട് നിറഞ്ഞ റബ്ബർത്തോട്ടങ്ങളിൽ ആശങ്കയോടെയാണ് ഞാ ഴിലാളികൾ അതിരാവിലെ റബർ ടാപ്പിങ്ങിനായി എത്തു ന്നത്. കഴിഞ്ഞ ദിവസം കശു മാവിൻതോട്ടമുള്ള ബി ഡിവി ഷനിലെ 2005 ഏരിയയിലാ ണ് കാട്ടാനക്കൂട്ടത്തെ പകൽ കണ്ടതെന്ന് തൊഴിലാളികൾ പറഞ്ഞു. റബ്ബർത്തോട്ടത്തിന് സമീപത്തുള്ള കശുമാവിൻ തോട്ടമാണിത്.

ഏറെക്കാലമായി കാട്ടാന കൾ പേരാമ്പ്ര എസ്റ്റേറ്റിലേക്ക് എത്തി റബ്ബർമരങ്ങൾ നശി പ്പിക്കുന്നുണ്ട്. 22 ഏരിയയിൽ കാട്ടാനകൾ വലിയരീതിയി ലാണ് റബ്ബർമരങ്ങൾ നശിപ്പി ച്ചത്. പെരുവണ്ണാമൂഴി റിസർ വോയർ നീന്തിക്കടന്നാണ് വന ത്തിൽനിന്ന് ഈ സ്ഥലങ്ങ ളിലേക്ക് ആനയെ ത്തുന്നത്. ഇവിടെയൊന്നും നിലവിൽ സോളാർവേലികളില്ല. സി ഡി വിഷനിലെ പത്താം ബ്ലോക്കി ലും റബ്ബർമരം വ്യാപകമായി നശിപ്പിച്ച മറ്റൊരു മേഖലയാ ണ്. മൂവായിരത്തോളം റബ്ബർ മരങ്ങൾ പുതുതായി നട്ടുവളർത്തിയപ്പോൾ നല്ലൊരുഭാ ഗം ആന നശിപ്പിച്ചുകഴിഞ്ഞു.

73, 22 ഏരിയയും ബി ഡിവി ഷനിലെ 2005, 2000 ഏരിയക ളുമാണ് ആനകൾ സ്ഥിരമായി ഇറങ്ങാറുള്ള ഇടങ്ങൾ. 73-ാം ഏരിയയിലെ റബ്ബർപ്പാൽ കള ക്ടിങ് സ്റ്റേഷൻ രണ്ടുതവണ കാട്ടാനക്കൂട്ടം തകർത്തിരുന്നു. റബ്ബർമരം പിഴുതെറിയു ന്നതിന് പുറമേ കൊമ്പുകൊ ണ്ട് കുത്തിയും ശരീരമുരച്ചും റബ്ബർമരങ്ങളുടെ തൊലികള യുന്നതും പതിവാണ്. ഇതെ ല്ലാം പിന്നീട് ഉണങ്ങുകയും ചെയ്യും. എ, ബി ഡിവിഷനി ലൊന്നും നിലവിൽ സോളാർ വേലികളില്ല. കാട്ടുപോത്തും കാട്ടുപന്നിയും പകൽസമയ ത്തും എസ്റ്റേറ്റിലെത്തുന്നുണ്ട്.

പുലർച്ചെ അഞ്ചുമണിയോ ടെ ജോലിക്കായി എത്തുന്നവ രാണ് എസ്‌റ്റേറ്റിലെ തൊഴിലാ ളികൾ. ഒട്ടേറെ പ്രാവശ്യം കാ ട്ടാനയുടെ മുന്നിൽ പ്പെട്ട് ഓടിര ക്ഷപ്പെടേണ്ട അവസ്ഥയുണ്ടാ യിട്ടുണ്ട്. ചിലർക്കൊക്കെ പരി ക്കുമുണ്ടായി. എന്നിട്ടും പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ മാത്രം കഴിഞ്ഞിട്ടില്ല. രാത്രികാ ലത്ത് വന്യമൃഗശല്യം തടയാൻ വാച്ചർമാരും കുറവാണെന്ന് തൊഴിലാളിസംഘടനാ നേതാ ക്കൾ പറയുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി