ഇരട്ടക്കൊല വെളിപ്പെടുത്തൽ; ഞെട്ടിത്തരിച്ച് മുഹമ്മദലിയുടെ കുടുംബം
മാനസിക പ്രശ്‌നങ്ങൾക്ക് മുഹമ്മദലി ചികിത്സ തേടിയിരുന്നെന്ന് കുടുംബം
കൂടരഞ്ഞി: പ്രായപൂർത്തിയാവുന്നതിനു മുൻപ് ഇരട്ട ക്കൊലപാതകം നടത്തിയെന്ന വേങ്ങര സ്വദേശി മുഹമ്മദലിയു ടെ വെളിപ്പെടുത്തലിൽ ഞെട്ടി ത്തരിച്ച് കുടുംബവും നാട്ടുകാരും. കോട്ടയ്ക്കലിലെ തട്ടുകട യിൽ ജോലിക്കു പോകുന്നു എന്നു പറഞ്ഞ് മേയ് 13ന് വീ ട്ടിൽനിന്നു പോയ മുഹമ്മദലി ജൂൺ 2ന് പൊലീസ് സ്റ്റേഷ നിൽ കീഴടങ്ങിയ ശേഷമാണ് കുടുംബം കാര്യങ്ങൾ അറിയുന്നത്
പൊലീസിനോട് വെളിപ്പെടു ത്തിയ കാര്യങ്ങൾ കുടുംബ ത്തോട് ഒരു ഘട്ടത്തിലും പറ ഞ്ഞിട്ടില്ലെന്നും മുഹമ്മദലി മാന സിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിട്ടുണ്ടെന്നും ഭാര്യയും മക നും പറഞ്ഞു.
28 വർഷം മുൻപ് തെങ്ങുകയ റ്റത്തൊഴിലാളിയായിട്ടാണ് മുഹ മ്മദലി വേങ്ങര കിളിനക്കോട് പള്ളിക്കൽ ബസാറിനു സമീപം വിവാഹിതനായി താമസമാക്കി യത്. 2002ലാണ് മുഹമ്മദലിയു ടെ ആദ്യ ഭാര്യയിലെ മുത്ത മകൻ വേങ്ങരയിൽ അപകട ത്തിൽ മരിക്കുന്നത്. അതിനു ശേഷം കടുത്ത വിഷാദവും മദ്യ പാനവും തുടങ്ങിയതായി ഭാര്യയും മകനും പറഞ്ഞു.
വിഷാദ രോഗത്തിനു ചികിത്സ തേടി 2005 ജനുവരി 31ന് കോഴി ക്കോട് വിജയ ആശുപ്രതിയിൽ എത്തിയിരുന്നു. സ്ഥിരമായി മരു ന്നുകൾ കഴിക്കാറുണ്ടായിരുന്നെ ങ്കിലും വീട്ടുകാരെ അറിയിച്ചിരു ന്നില്ല. പഴ്സിൽ നിന്ന് ഒരിക്കൽ ഗുളികകൾ കണ്ടെത്തിയത് മകൻ ഓർക്കുന്നുണ്ട്.
അപ്പോഴും സ്ഥിരമായുള്ള ചി കിത്സയുടെ കാര്യം മുഹമ്മദലി മറച്ചു വച്ചു. മരുന്നു കഴിക്കാത്ത ഘട്ടത്തിൽ നിയന്ത്രിക്കാൻ സാധിക്കാത്ത വിധത്തിൽ പെരുമാ റുമെന്ന് ഭാര്യ വ്യക്തമാക്കി. അസുഖം കൂടുതലായപ്പോൾ വി ജയ ആശുപ്രതിയിൽ എത്തിച്ചു. അപ്പോഴാണ് വർഷങ്ങളായി അവിടെ ചികിത്സ തേടിയിരുന്ന കാര്യം കുടുംബം അറിയുന്നത് 2019 ജനുവരി 14ന് മുഹമ്മദ ലി കോഴിക്കോട് മെഡിക്കൽ കോളജ് മാനസികാരോഗ്യ വിഭാ ഗത്തിൽ ചികിത്സയ്ക്ക് എത്തി യിട്ടുണ്ട്. സബ്ജയിലിൽ ഇന്ന ലെയും കുടുംബം മുഹമ്മദലിയെ സന്ദർശിച്ചിരുന്നു. വെളിപ്പെടുത്തലിനെക്കുറിച്ചു ചോദിച്ച പ്പോൾ ഒന്നും പറഞ്ഞില്ലെന്നാ ണ് മകൻ വ്യക്തമാക്കുന്നത്. ബസ് ഡ്രൈവറായ ഇളയമകൻ ബസിൽ പോകുമ്പോഴെല്ലാം മു ഹമ്മദലിക്ക് പേടിയാണെന്നു ഭാ ര്യ പറഞ്ഞു.
മദ്യപാനം നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ "ഒരു ദിവ സം എല്ലാം നിർത്തും' എന്നാണ് പറഞ്ഞത്. അത് ഇത്തരം നിർ ത്തലാവുമെന്ന് താൻ കരുതിയി ല്ലെന്നും ഭാര്യ പറഞ്ഞു.

Comments
Post a Comment