തലയാട്; കാന്തലാട് വില്ലേജ് ഓഫിസറെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് ധർണ
തലയാട് : തലയാട് കാന്തലാട് വില്ലേജ് ഓഫീസിൽ ഓഫീ സർ ഇല്ലാത്തതിൽ പ്രതിഷേധി ച്ച് ഡിഎഡബ്ല്യുഎഫ് (ഭിന്നശേ ഷിസംഘടന) ബഹുജനമാർച്ചും ധർണയും നടത്തി. ഭിന്നശേഷി ബാലുശ്ശേരി ഏരിയാ സെക്രട്ടറി അബ്ദു നടുക്കണ്ടി അധ്യക്ഷനാ യി. കാന്തലാട് ലോക്കൽ കമ്മി റ്റി അംഗം പി. ഉസ്മാൻ പരിപാടി ഉദ്ഘാടനംചെയ്തു.
കാന്തലാട് വില്ലേജ് ഓഫീസിൽ ഓഫീസർ ഇല്ലാത്തതു കൊണ്ട് കർഷകരും കർഷകത്തൊഴിലാളികളും വിദ്യാർഥികളും ഭിന്നശേഷിക്കാരും പല വിധ അപേക്ഷകൾക്കും ബുദ്ധിമുട്ടനുഭവിക്കുകയാണ്. കാന്തലാട് വില്ലേജ് ഓഫീസിൽനി ന്നും കിലോമീറ്റർ സഞ്ചരിച്ചാ ണ് ഇപ്പോൾ ചാർജുള്ള കിനാലൂരിലും കട്ടിപ്പാറയും എത്തി പ്പെടേണ്ടത്. വാഹനസൗകര്യം തീരെക്കുറഞ്ഞ ഇവിടങ്ങളിലേ ക്ക് എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടാണ്. കാന്തലാട് വില്ലേജ് ഓഫീസിൽ അപേക്ഷയുമായി വരുന്നവർ ചാർജുള്ള വില്ലേജ് ഓഫീസിൽ പോയി സീൽചെയ്തു വരേണ്ട അവസ്ഥയാണ്.
അപേക്ഷകർ രണ്ടും മൂന്നും പ്രാവശ്യം വില്ലേജിൽ വരുകയും സ്റ്റോളർഷിപ്പിന് അപേക്ഷിക്കു ന്ന കുട്ടികൾക്കുള്ള വരുമാന സർട്ടിഫിക്കറ്റ് മുതലായ അപേ ക്ഷകൾക്ക് കാലതാമസം നേരി ടുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ചാർജുള്ള കട്ടിപ്പാറ വില്ലേജ് ഓഫീസ് രണ്ടാംനിലയിൽ പ്ര വർത്തിക്കുന്നതുകൊണ്ട് ഭിന്ന ശേഷിക്കാർക്ക് കയറിപ്പോകു വാനും ഏറെ ബുദ്ധിമുട്ടാണ്. ഈ പ്രയാസങ്ങളെല്ലാം ഉന്ന യിച്ചാണ് ഭിന്നശേഷിസംഘ ടന മാർച്ചും ധർണയും സംഘ ടിപ്പിച്ചത്. ഡിഎഡബ്ല്യുഎഫ് ട്ര ഷറർ നിസാർ ഉസ്താദ്, വൈസ് പ്രസിഡൻ്റ് പി.ആർ. സദാന ന്ദൻ, വി.വി. സുരേഷ്, വിജയൻ എന്നിവർ സംസാരിച്ചു.

Comments
Post a Comment