മുട്ടിയിട്ടും' തുറക്കാത്ത വാതിലിനു മുൻപിൽ മുറ്റത്തുറങ്ങി അച്‌ഛൻ മടങ്ങി;കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു
മനസ്സ് വേവുന്നു; എങ്കിലും പരാതിയില്ലെന്ന് ഈ അമ്മ
തൃശ്ശൂർ : ഭർത്താവിന്റെ മൃതദേ ഹം വീട്ടിലേക്കുകൊണ്ടുവരു ന്നതറിഞ്ഞ് മകനും മരുമകളും വാതിൽപൂട്ടി പോയപ്പോൾ നിസ്സഹായതയോടെ കൈകു പ്പിയിരിക്കാനേ റോസിലിക്കു കഴിഞ്ഞുള്ളൂ. ഒടുവിൽ റോ സിലിയുടെ തിരുമാനപ്രകാ രം മൃതശരീരം മുറ്റത്തുകിടത്തി അന്ത്യശുശ്രൂഷകൾചെയ്തു.
എട്ടുമാസം മുൻപ് വേർ പെട്ടതാണ് അരിമ്പൂർ കൈ പ്പിള്ളി പ്ലാക്കൻ തോമസി(79) ന്റെയും റോസിലിയുടെയും ഒന്നിച്ചുള്ള ജീവിതം. രണ്ട് അനാഥമന്ദിരങ്ങളുടെ തണൽ തേടിയപ്പോഴും റോസിലി ആശ്വസിച്ചിരുന്നത് ഭർത്താവ് മറ്റൊരിടത്ത് സമാധാനത്തോ ടെ കഴിയുന്നുവെന്നതിലായി രുന്നു. ബുധനാഴ്ച പനിബാധി ച്ച് തോമസ് എന്നെന്നേക്കു മായി വിടപറയുന്നവേളയിൽ ഒപ്പമിരിക്കാൻപറ്റാതെപോയ തിന്റെ സങ്കടം തളർത്തുന്നു ണ്ടവരെ.
മകന്റെയും മരുമകളുടെ യും ശാരീരികോപദ്രവങ്ങൾ സഹിക്കാനാവുന്നില്ലെന്ന് പോലീസിൽ പരാതിനൽകി യശേഷം കഴിഞ്ഞ ഡിസംബറിലാണ് തോമസും റോസിലി യും വീടുവിട്ടിറങ്ങിയത്. സാ മൂഹികക്ഷേമവകുപ്പ് അധി കൃതരുടെ ഇടപെടലിനെത്തു ടർന്നാണ് രണ്ട് സ്ഥാപനങ്ങ ളിൽ ഇരുവരും അന്തേവാസി കളായത്.
ഭർത്താവ് യാത്രയായസ്ഥി തിക്ക് ഇനി ആരോടും പരാതി യില്ലെന്നും റോസിലി പറയു ന്നു. ഇതുവരെ കഴിഞ്ഞിരു ന്ന കാരമുക്ക് കൃപാസദനത്തി ലേക്കുതന്നെ മടങ്ങാനുള്ള തീ രുമാനത്തിലാണ് ഈ എഴുപ ത്തിയാറുകാരി. അതിനിടെ,
സംഭവത്തെക്കുറിച്ച് റിപ്പോർ ട്ടുനൽകാൻ കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ സാമൂഹിക നീതിവകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടു.
ബുധനാഴ്ച ഒൻപതരയോ ടെ തോമസിന്റെ മൃതദേഹം വീ ട്ടുമുറ്റത്തെത്തിച്ചപ്പോൾ മക നോടും മരുമകളോടും മടങ്ങി യെത്തി വാതിൽതുറക്കാൻ പരിചയക്കാർ പലരും ആവ ശ്യപ്പെട്ടെങ്കിലും വഴങ്ങിയിരു ന്നില്ല. അന്തിക്കാട് പോലീസും ഇവരെ ബന്ധപ്പെടാൻശ്രമി ച്ചെങ്കിലും ഫോണെടുത്തില്ല

Comments
Post a Comment