'കൂടൽ' സിനിമയിലൂടെ കയ്യടി നേടി കൂരാച്ചുണ്ട് സ്വദേശിനി റിയ ഇഷ; മലയാളത്തിലേക്കൊരു കൂരാച്ചുണ്ടിൽ നിന്ന് ട്രാൻസ്ജെൻഡർ നായിക




'കൂടൽ' സിനിമയിലൂടെ മലയാളത്തിലേക്ക് മറ്റൊരു നായിക കൂടി വരവറിയിക്കുകയാണ്. ട്രാൻസ്ജെൻഡർ നായികയായ റിയ ഇഷയാണ് ശക്‌തമായ പ്രകടനം കൊണ്ട് ആരാധകരെ സ്വന്തമാക്കുന്നത്.

ട്രാൻസ്ജെൻഡറായ തനിക്ക് ഏറെ പ്രാധാന്യമുള്ള വേഷമാണ് 'കൂടലി'ൽ ലഭിച്ചതെന്നും ഇടവേളയ്ക്ക് ശേഷം കഥാഗതിയെ നിയന്ത്രിക്കുന്നതുപോലും തന്റെ വേഷമാണെന്നും റിയ പറയുന്നു.


'കൂടൽ' എന്ന സിനിമയിൽ നായക കഥാപാത്രത്തോടൊപ്പം പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഞാൻ ചെയ്ത‌തത്. സിനിമ കണ്ടവർക്ക് മനസ്സിലാകും എത്രത്തോളം ആഴമുള്ള കഥാപാത്രമാണ് അതെന്ന്. ഇതുവരെ ഇത്രയും നല്ലൊരു കഥാപത്രം കേരളത്തിലെ ഒരു ട്രാൻസ് വ്യക്തിയും ചെയ്തിട്ടില്ല. മുൻപും ട്രാൻസ് വ്യക്തികൾ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതൊക്കെ ഒന്നുകിൽ സെക്സ് വർക്കർ അല്ലെങ്കിൽ ചെറിയ കഥാപാത്രങ്ങൾ ഒക്കെ ആയിരുന്നു. പക്ഷേ ഈ സിനിമയിൽ എനിക്ക് നല്ലൊരു കഥാപാത്രമാണ് തന്നത്. അത് നന്നായി ചെയ്യാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. ഇടവേളയ്ക്കു ശേഷം കഥാഗതിയെ നയിക്കുന്നത് പോലും എന്റെ കഥാപാത്രമാണ്. ചിത്രത്തിലും ട്രാൻസ്ജെൻഡർ ആയി തന്നെ അഭിനയിക്കുന്ന കഥാപാത്രം ഒരു രീതിയിലും വിമർശന വിധേയമല്ല. സിനിമയുടെ ഷൂട്ടിങ്ങിനുടനീളം അണിയറപ്രവർത്തകകർ മുഴുവൻ എന്നെ വളരെ നല്ല രീതിയിൽ ആണ് ട്രീറ്റ് ചെയ്ത‌ത്. എല്ലാവരും വളരെ നല്ല പെരുമാറ്റം ആയിരുന്നു. അങ്ങനെ സന്തോഷത്തോടെയാണ് സിനിമ ചെയ്തു തീർത്തത്. ഇപ്പോൾ തീയറ്ററിൽ സിനിമ റിലീസ് ചെയ്തപ്പോഴും എനിക്ക് വലിയ സന്തോഷമായി. സിനിമ കണ്ട സുഹൃത്തുക്കളെല്ലാം നല്ല അഭിപ്രായം പറഞ്ഞു- റിയയുടെ വാക്കുകൾ.

ബിബിൻ ജോർജ് നായകനായി ക്യാംപിങ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമയാണ് 'കൂടൽ'. നായക കഥാപാത്രത്തിന്റെ ഒപ്പം തന്നെ മുഴുനീള അഭിനയ പ്രാധാന്യമുള്ള അഞ്ജു എന്ന വേഷമാണ് ട്രാൻസ്ജെൻഡറായ റിയ ചിത്രത്തിൽ ചെയ്തത്. ഷാനു കക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ത്രില്ലർ മോഡലിൽ ഒരുക്കിയ ചിത്രം നിർമ്മിച്ചത് ജിതിൻ കെ വിയാണ്. നടി അനു സിത്താരയുടെ അനുജത്തി അനു സോനാര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് "കൂടൽ'. വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്‌ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.അനുജത്തി അനു സോനാര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് "കൂടൽ'.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി