ചക്കിട്ടപാറയിലെ ഉമ്മൻ ചാണ്ടി സന്നദ്ധസേന ശ്രദ്ധ നേടുന്നു.




ചക്കിട്ടപാറ : ഉമ്മൻ ചാണ്ടി എന്ന കേരളം കണ്ടതിൽ വച്ച് ഏറ്റവും ജനകീയനായ മുഖ്യമന്ത്രി അന്തരിച്ച ഇന്നേക്ക് രണ്ടു വർഷം പിന്നിടുകയാണ് അദ്ദേഹത്തിന്റെ മരണമില്ലാത്ത ഓർമ്മകൾ ലോകം മുഴുവൻ ഓർക്കുമ്പോൾ ചക്കിട്ടപാറ എന്ന മലയോര ഗ്രാമത്തിൽ അദ്ദേഹത്തിന്റെ പേരുള്ള ഒരു സന്നദ്ധസേന ശ്രദ്ധ നേടുകയാണ്. ഉമ്മൻചാണ്ടി സന്നദ്ധസേന എന്നാണ് ഈ സംഘടനയുടെ പേര് ചക്കിട്ട പാറയും പരിസരപ്രദേശങ്ങളിലും ഉള്ള ഒരു കൂട്ടം ആളുകൾ മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന ഈ സംഘടന ഭവന നിർമ്മാണ സഹായ പ്രവർത്തനങ്ങൾ. വിവിധങ്ങളായ രോഗങ്ങളാൽ കഷ്ടപ്പെടുന്ന രോഗികളെ സഹായിക്കൽ ഇതിനൊപ്പം സാമൂഹികപരമായും സാമ്പത്തികപരമായും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് കഴിയുന്ന ആളുകൾക്ക് തണലായും ഉമ്മൻചാണ്ടി സന്നദ്ധസേഹന മാറുകയാണ് ജാതി മത രാഷ്ട്രീയ ഭേദമന്യേ തങ്ങളുടെ സഹായം ആവശ്യമുള്ളവർക്ക് ഇവർ സഹായംനൽകി പോരുന്നു ഇതിനോടകം തന്നെ വിവിധങ്ങളായ സന്നദ്ധപ്രവർത്തനങ്ങൾ ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ നടത്തിയിട്ടുണ്ട് കേരളത്തിൽ പ്രകൃതി ദുരന്ത മേഖലകളിൽ ഈ സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കുകാർ ആയിട്ടുണ്ട് അനേകായിരങ്ങൾക്ക് കണ്ണുനീർ ഒപ്പുകയും അനവധിയായ രോഗികളുമായ എല്ലാവരിലേക്കും കാരുണ്യത്തിന്റെ സ്പർശനം നൽകുകയും ചെയ്ത ഉമ്മൻചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ പാത പിന്തുടർന്ന് തങ്ങളെക്കൊണ്ട് ആകും വിധം സമൂഹത്തിൽ നന്മ ചെയ്യുക എന്നത് മാത്രമാണ് ഈ സംഘടന ലക്ഷ്യം വെക്കുന്നത് .

ചക്കിട്ടപ്പാറ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ശ്രീ റെജി കോച്ചേരി  രക്ഷാധികാരി ബാബു കൂനംതടം ചെയർമാൻ
 ജോയി തീക്കുഴി വയലിൽ ട്രഷറർ 
 ജോയ് ഇല്ലത്തും ചിറ കൺവീനർ 
 തോമസ് ആനത്താനത്ത് 
 പാപ്പച്ചൻ കൂനം തടത്തിൽ 
 ബിജു പ്ലാത്തറ 
 ബിനോജി മാളിയേക്കൽ
 പ്രകാശ് കൊല്ലിയിൽ 
 ഐസക്ക് പൂന്തോപ്പിൽ
 ജയൻ ജോൺ 
 ബിജി മുളങ്കോത്ര തുടങ്ങിയവരാണ് ഉമ്മൻചാണ്ടി സേന അംഗങ്ങൾ വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക
+91 94472 75415

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി