റോഡിലെ കുഴി: വടകരയിൽ സൂചനാ ബസ് സമരം: ജനം വലഞ്ഞു
കുഴികൾ ഉടൻ അടച്ചില്ലെങ്കിൽ അനിശ്‌ചിതകാല സമരമെന്നു സംയുക്‌ത യൂണിയൻ
വടകര/കുറ്റ്യാടി : വടകര താലുക്കിൽ ബസ് ജീവനക്കാരുടെ സംയുക്‌ത യൂണിയൻ നട ത്തിയ പണിമുടക്കിൽ ജനം വലഞ്ഞു. ദേശീയപാതയിലെ കുഴികൾ കാരണം ബസ് സർ വീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സൂചനാ സമരം നടത്തിയത്.
വടകര കേന്ദ്രീകരിച്ചുള്ള എല്ലാ ബസുകളും സമരത്തിൽ പങ്കെടുത്തു. തലശ്ശേരി - കോ ഴിക്കോട് റൂട്ടിലെ ബസുകൾ പയ്യോളി വരെയും മാഹി വരെ യും എത്തി മടങ്ങി.
നഗരത്തിലെ 2 ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ചില സ്‌ഥലങ്ങളിലേക്ക് മാത്രം ജീപ്പ് സർവീസ് നടത്തി. കോഴി ക്കോട് - തലശ്ശേരി റൂട്ടിൽ കെഎസ്ആർടിസി ബസ് ഓടി യെങ്കിലും വൻ തിരക്കായിരു ന്നു. വൈകിട്ടു ജീപ്പുകൾ നിർ ത്തിയതോടെ യാത്രക്കാർ ബു ദ്ധിമുട്ടി. കുഴികൾ ഉടൻ അട ച്ചില്ലെങ്കിൽ അനിശ്ചിതകാലസമരം നടത്താനാണ് യൂണിയ നുകളുടെ തീരുമാനം.
രാവിലെ വടകര - കൊയിലാ ണ്ടി റൂട്ടിലെ ഒരു ബസ് സർവീ സ് നടത്തിയത് സംഘർഷത്തി നിടയാക്കി. മറ്റു ബസുകളിലെ
ജീവനക്കാർ തടഞ്ഞപ്പോൾ പൊലീസ് എത്തി രംഗം ശാന്ത മാക്കുകയായിരുന്നു.
കുറ്റ്യാടി, നാദാപുരം, വടകര, തലശ്ശേരി ഭാഗങ്ങളിലെ യാത്ര ക്കാരും വലഞ്ഞു. തൊട്ടിൽപാ ലം കെഎസ്ആർടിസി ഡിപ്പോ യിൽ നിന്നു സാധാരണ സർ വീസുകൾക്ക് പുറമേ ഇരുപ തോളം അധിക സർവീസുകൾ വടകര റൂട്ടിൽ നടത്തി.
തൊട്ടിൽപാലം തലശ്ശേരി റൂട്ടിലും സ്വകാര്യ ബസുകൾ ഓടിയില്ല.
കുറ്റ്യാടിയിൽ നിന്നു തൊ ട്ടിൽപാലം, കക്കട്ടിൽ, മൊകേ രി, നാദാപുരം ഭാഗങ്ങളിലേക്ക് ഓട്ടോയും ടാക്സികളും സമാ ന്തര സർവീസ് നടത്തിയത് ജനങ്ങൾക്ക് ആശ്വാസമായി.

Comments
Post a Comment