വഴിയിൽ ഇറക്കിവിട്ട് വിദ്യാവാഹിനി ബിനുവിന്റെ മക്കളുടെ സ്‌കൂൾയാത്ര നിലച്ചു




വിലങ്ങാട്: പട്ടികവർഗവകുപ്പിന്റെ വിദ്യാ വാഹിനി പദ്ധതിയിലുള്ള ജീപ്പ് എല്ലാ ദി വസവും കണ്ണൂർജില്ലയിലെ പെരുവ പറ ക്കാട് ഉന്നതിയിൽനിന്ന് വിലങ്ങാട് സെ യ്ന്റ് ജോർജ് സ്കൂളിലേക്ക് കുട്ടികളെയും കൊണ്ട് പോകുന്നുണ്ട്. ഉള്ളത് ഏഴുകുട്ടി കൾമാത്രം. പക്ഷേ, ഉന്നതിയിലെ ബിനു വിന്റെ മക്കളായ അബിനും ആത്മികയ്ക്കും ഈ ജീപ്പിൽ ഇടമില്ല. ബിനു വനംവകുപ്പി ലെ വാച്ചറായതാണ് കാരണം. സർക്കാർ ജോലിയുള്ളവരുടെ മക്കൾക്ക് വിദ്യാവാ ഹിനിയുടെ ആനുകൂല്യം കിട്ടില്ല. ഈ വ്യവ സ്ഥ കുരുക്കിട്ടതോടെ ഒമ്പതാംക്ലാസുകാ രൻ അബിനും ഒന്നാംക്ലാസുകാരി ആത്മി കയ്ക്കും സ്കൂളിലേക്കുള്ള ഏകവഴിയാണ് അടഞ്ഞത്.

ഒരാഴ്ചയായി കൃത്യമായി സ്കൂളിൽ പോ യിട്ട്. ജീപ്പ് യാത്ര നിഷേധിക്കപ്പെട്ടതോ ടെ അച്ഛൻ ബിനുവും മറ്റ് ബന്ധുക്കളും ബൈക്കോ സ്കൂട്ടറോ സംഘടിപ്പിച്ച് വന്യ മൃഗങ്ങളിറങ്ങുന്ന വഴിയിലൂടെ കനത്തമഴ യെ വകവെക്കാതെ രണ്ടുപേരെയും സ്കൂളി ലെത്തിച്ചിരുന്നു. മഴ നനഞ്ഞതിനെത്തുടർ ന്ന് രണ്ടുപേർക്കും പനിപിടിച്ചു. ഇതോടെ പൂർണമായും സ്കൂൾ യാത്ര മുടങ്ങി.

"അടുത്ത് വേറേ സ്കൂളില്ല... കോളയാ ട്ടേക്ക് പോകണമെങ്കിൽ കാട് കടക്കണം... അടുത്തുള്ള സ്കൂൾ വിലങ്ങാടിലാണ്... ജീ പ്പുള്ളതു കൊണ്ടാണ് ഇവിടേക്ക് ഇത്ര നാളും പോയിരുന്നത്... ഇനി എന്തു ചെ യ്യണമെന്നറിയില്ല..." -ബിനു ആശങ്ക പങ്കു വെച്ചു. സ്വന്തമായി വാഹനം ഏർപ്പാടാക്ക ണമെങ്കിൽ ദിവസം ചുരുങ്ങിയത് 800 രൂപ യോളം വേണം.

കണ്ണൂർ കോളയാട് പഞ്ചായത്തിലെ പെരുവ വാർഡിലാണ് പറക്കാട് ഉന്നതി. ഇവിടെനിന്ന് ഒമ്പത് കിലോമീറ്റർ ദൂരമുണ്ട് വിലങ്ങാട്ടേക്ക്. പറക്കാട് ഭാഗത്തുള്ള കുട്ടി കളെല്ലാം വിലങ്ങാട് സെയ്ൻ്റ് ജോർജ് സ്റ്റു ളിലാണ് പഠിക്കുന്നത്. ഇവിടേക്ക് പൊതു യാത്രാമാർഗങ്ങളൊന്നുമില്ല. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ സ്കൂൾ യാത്രയ്ക്കായി സർക്കാർ ആവിഷ്കരിച്ച വിദ്യാവാഹിനി പദ്ധതി l ppപ്രകാരമുള്ള വാഹനത്തി ലാണ് ഇവിടത്തെ കുട്ടികൾ സ്കൂളിലെത്തി യിരുന്നത്.

ബിനുവിന് വാച്ചറായി ജോലി കിട്ടിയി ട്ട് പത്തുവർഷത്തോളമായെങ്കിലും അടു ത്തിടെയാണ് സർക്കാർ ജോലിയുള്ളവ രുടെ മക്കൾക്ക് ഈ ആനുകൂല്യം കിട്ടി ല്ലെന്ന് പ്രമോട്ടർമാർ അറിയിച്ചത്. എന്നി ട്ടും കുറച്ചുദിവസം പോയി. രണ്ടാഴ്ചമുൻപ് ഉത്തരവ് കർശനമായി നടപ്പാക്കിയതോ ടെ അബിനും ആത്മികയും വിദ്യാവാഹി നിയിൽനിന്ന് പുറത്തായി. സർക്കാർ ഉത്ത രവ് പ്രകാരം താരതമ്യേന ചെറിയ ശമ്പ ളം കിട്ടുന്ന വാച്ചർമാരും സർക്കാർ ജോലി ക്കാരുടെ കൂട്ടത്തിലാണ് വരുന്നത്. മറ്റ് യാ ത്രാമാർഗം ഇല്ലാത്ത മേഖലകളിലെ വാച്ചർ മാരുടെ മക്കൾക്ക് ഈ സൗകര്യം ഉപയോ ഗപ്പെടുത്താമോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. ഇതിൽ വ്യക്തത വരുത്തി യാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാ ണ് പ്രതീക്ഷ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി