സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നൽകിയ കേസ് സുപ്രീം കോടതി പരിഗണിക്കും.





ഇന്ന് (18.07.2025) സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നൽകിയ കേസ് സുപ്രീം കോടതി പരിഗണിക്കും.
ജസ്റ്റിസ്‌ വിക്രംനാഥ്ന്റെ കോടതിയിൽ ഐറ്റം 29 ആയാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷെ രാവിലെ 10.30ന് ബഹുമാനപ്പെട്ട ആറ്റോർണി ജനറൽ കേസ് കോടതി മുൻപാകെ മെൻഷൻ ചെയ്യുമെന്ന് ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്.

കേസ് പരിഗണിക്കുമ്പോൾ ഇരയുടെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചർച്ചകൾ നടത്തുന്നതിനുമായി ഒരു 6 അംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷൻ കൌൺസിൽ സുപ്രീം കോടതിയോട് അഭ്യർത്ഥിക്കും . ഇതിൽ രണ്ടുപേർ ആക്ഷൻ കൌൺസിൽ പ്രതിനിധികളും രണ്ടുപേർ നിലവിൽ ചർച്ചകൾ നടത്തുന്ന ബഹു. കാന്തപുരത്തിന്റെ പ്രതിനിധികളും രണ്ടു പേർ കേന്ദ്രസർക്കാർ നിർദർശിക്കുന്ന ഉദ്യോഗസ്ഥരും ആകണംമെന്നാണ് നിർദേശം.

ആക്ഷൻ കൗൺസിൽ പ്രതിനിധികളായി
1. അഡ്വ സുഭാഷ് ചന്ദ്രൻ കെ ആർ (സൂപ്രീം കോടതി അഭിഭാഷകൻ,  കൗൺസിൽ നിയമോപദേഷ്ടാവ് )
2. കുഞ്ഞമ്മദ് കൂരാച്ചുണ്ട് (കൗൺസിൽ ട്രഷറർ ) എന്നിവരെയും 
മർകസ് പ്രതിനിധികളായി 
3. അഡ്വ (Dr) ഹുസൈൻ സഖാഫി (അന്താരാഷ്ട്ര തലത്തിൽ ഇടപെടുന്ന മുസ്ലിം പണ്ഡിതൻ )
4. ഹാമിദ് (യെമൻ ബന്ധമുള്ള വ്യക്തി) എന്നിവരെയും നയതന്ത്ര സംഘത്തിൽ ഉൾപെടുത്തണമെന്നും പെറ്റീഷണർ ആക്ഷൻ കൗൺസിൽ സൂപ്രീം കോടതിയിൽ ആവശ്യപ്പെടും

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി