കാട്ടിലെ ഗുഹയിൽ 'ഏകാന്തധ്യാനം', റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി;



കൊടുങ്കാട്ടിലെ ഗുഹയ്ക്കുള്ളിൽ ആറും നാലും വയസ്സുള്ള 2 മക്കൾ, ഒപ്പം ശാന്തി തേടി ധ്യാന ത്തിലിരിക്കുന്ന റഷ്യക്കാരിയായ അമ്മ ! ഉത്തരകന്നഡയിൽ ഉരുൾപൊട്ടലിനെത്തുടർന്നുള്ള പട്രോളിങ്ങിനിടെ കാട്ടിനുള്ളിൽ വസ്ത്രം ഉണക്കാനിട്ടിരിക്കുന്ന തു കണ്ടെത്തിയ പൊലീസ് ഈ കാഴ്ചകണ്ട് അമ്പരന്നു. ഇവരെ പുറത്തെത്തിച്ച പൊലീസ് റഷ്യ യിലേക്കു തിരിച്ചയയ്ക്കാനുള്ള നടപടി തുടങ്ങി.

തങ്ങൾ ധ്യാനത്തിലെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ഗോവയിൽനിന്നാണ് തങ്ങൾ ഗോകർണത്തിലെത്തിയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. നഗരത്തിന്റെ ബഹളത്തിൽനിന്ന് വിട്ടൊഴിഞ്ഞ് ഏകാന്തതയിൽ ആത്മീയതയ്ക്കും പ്രാർത്ഥനയ്ക്കുമായി തങ്ങൾ എത്തിയതാണെന്നും ധ്യാനമായിരുന്നു ലക്ഷ്യമെന്നും ഇവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

രാമതീർത്ഥ മലയിൽ കഴിഞ്ഞ വർഷം മണ്ണിടിച്ചിലുണ്ടായിരുന്നു. വിഷപ്പാമ്പുകൾ ഉൾപ്പെടെ വന്യജീവികളുടെ താവളം കൂടിയാണ് ഇവിടം. ഇത്തരം അപകടങ്ങൾ കണക്കിലെടുത്ത് ആവശ്യമായ കൗൺസിലിങ് നടത്തി ഇവിടെനിന്ന് ഇവരെ പോലീസ് മാറ്റിയിട്ടുണ്ട്. ഇവരുടെ ആഗ്രഹപ്രകാരം തൊട്ടടുത്തുള്ള ബങ്കികോടലയിലെ സ്വാമിനി യോഗരത്ന സരസ്വതിയുടെ ആശ്രമത്തിൽ ഇവരെ എത്തിച്ചു.



പാസ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ ഇത് നൽകാൻ അവർ വിസമ്മതിച്ചു. കൂടുതൽ

ചോദ്യംചെയ്യലിന് ശേഷം തൻ്റെ രേഖകൾ ഗുഹയിൽ നഷ്ട‌പ്പെട്ടുവെന്ന് ഇവർ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ രേഖകൾ കണ്ടെത്തി. 2017-ൽ ബിസിനസ് വിസയിലാണ് ഇവർ ഇന്ത്യയിൽ എത്തിയതെന്നാണ് പാസ്പോർട്ട് പരിശോധിച്ചപ്പോൾ കണ്ടെത്തിയത്. 2018- ഏപ്രിലിൽ ഇവർ തിരിച്ചുപോകേണ്ടതായിരുന്നു. അന്ന് നേപ്പാളിലേക്ക് പോയ ഇവർ പിന്നീട് 2018-സെപ്റ്റംബറിൽ തിരിച്ചെത്തുകയായിരുന്നു.

ഇന്ത്യയിൽ നിയമപരമായി കഴിയാൻ അനുമതിയില്ലാത്തതിനാൽ ഇവർ ഒളിച്ചുകഴിയുകയായിരുന്നുവെന്നാണ് വിവരം. ഇത് കണ്ടെത്തിയതോടെ പോലീസ് ഇവരെ കാർവാറിലുള്ള വനിതാ ശിശുവികസന വകുപ്പ് നടത്തുന്ന കേന്ദ്രത്തിലേക്ക് മാറ്റി. നിലവിൽ ഇവർ അവിടെ കസ്റ്റിഡയിലാണെന്നാണ് റിപ്പോർട്ട്.

അനധികൃതമായി രാജ്യത്ത് താമസിക്കുന്നതിനാൽ ബെംഗളൂരുവിലെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) അധികൃതരുമായി കർണാടക പോലീസ് ബന്ധപ്പെട്ടു. ഇവരെ തിരികെ റഷ്യയിലേക്ക് ഡീ പോർട്ട് ചെയ്യുകയാണ് ലക്ഷ്യം. യുവതിയേയും കുട്ടികളേയും ഇതിനായി ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി