വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്



വടകര: വടകര താലൂക്കിൽ നാളെ സ്വകാര്യ ബസ് സമരം. താലൂക്കിലെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തുന്നത്. താലൂക്ക് സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

നാളെ കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സുകൾ അഴിയൂരിലും, മൂരാടും സർവ്വീസ് അവസാനിപ്പിക്കണമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. ദേശീയ പാതയിലെ സർവ്വീസ് റോഡിന്റെയും വടകര-കുറ്റ്യാടി റൂട്ടിലെ നാദാപുരം, കല്ലാച്ചി ഭാഗങ്ങളിലെ റോഡിന്റെ ശോചനീയാവസ്ഥയും കാരണമുണ്ടാകുന്ന ഗതാഗത കുരുക്കും വടകര ടൗണിലെ ഗതാഗത കുരുക്കും കാരണം ദിവസവും മണിക്കൂറുകളോളം വൈകിയാണ് പല ബസുകളും സർവ്വീസ് നടത്തുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി