കാലിൽ വിരലുകളില്ല, കോഴിക്കോട് ജോലിചെയ്യുന്ന വീട്ടുമുറ്റത്ത് യുവാവിന്റെ മൃതദേഹം




കോഴിക്കോട് : പെരുമുഖം മൈത്രി റോഡ് മുണ്ടക്കലിൽ വീട്ടുമുറ്റത്ത് മൃതദേഹം കണ്ടെത്തി. വാഴക്കാട് വിരിപ്പാടം കുന്നമൽ ഹൗസിൽ അൻവർ സാദത്ത് (57) എന്നയാളുടെ മൃതദേഹമാണ് ബന്ധു കൂടിയായ കുഞ്ഞിക്കോയയുടെ വീട്ടുമുറ്റത്ത് കണ്ടെത്തിയത്. ഹെൽമറ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം. ഇടതുകാലിന്റെ വിരലുകൾ ദ്രവിച്ച നിലയിലാണ്. മൃതദേഹത്തിനു രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി