കൂരാച്ചുണ്ടിൽ വീൽചെയർ കൈമാറി
കൂരാച്ചുണ്ട് : മുൻ മുഖ്യ മന്ത്രിയും, കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമദിനാചരണത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി വീൽ ചെയർ കൈമാറി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ടി.നിഹാൽ ഉദ്ഘാടനം ചെയ്തു. സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് ജോൺസൻ തേനംമാക്കൽ വീൽചെയർ ഏറ്റുവാങ്ങി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത് ഉണ്ണികുളം മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ഷാജു കാരക്കട, ജെറിൻ കുര്യാക്കോസ്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസി ജോസ്ബിൻ കുര്യാക്കോസ്, ജിനോ, സജി തേനംമാക്കൽ, വിഷ്ണു തണ്ടോറ, അജ്മൽ ചാലിടം, ജ്യോതിഷ് രാരപ്പൻകണ്ടി, ശ്വേത ജിൻസ്, ഷാരോൺ ചാലിക്കോട്ടയിൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ : സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി.നിഹാൽ വീൽചെയർ കൈമാറുന്നു.

Comments
Post a Comment