കക്കയത്ത് അടിയന്തരാവസ്ഥ പോരാളികളുടെ സംഗമം ഇന്ന്
🖊️ നിസാം കക്കയം
കൂരാച്ചുണ്ട് : അടിയന്തരാവസ്ഥയ്ക്ക് അമ്പതാണ്ട് പിന്നിടുമ്പോൾ കേരളത്തിന്റെ ഓർമയിൽ നിന്ന് മാഞ്ഞ് പോകാത്ത ചില കഥകളുണ്ട്. ഞെട്ടിക്കുന്ന പൊലീസ് പീഡനങ്ങളും കൊലപാതകങ്ങളും നിറഞ്ഞ കറുത്ത അധ്യായങ്ങളുടെ സ്മരണകളിരമ്പുന്ന കക്കയത്ത് സിപിഐഎം നേതൃത്വത്തിൽ അടിയന്തരാവസ്ഥക്കെതിരെ പോരാടിയ പോരാളികളുടെ സംഗമം വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് നടക്കും. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി സിപിഐഎം ബാലുശേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിലാണ് പോരാളികളുടെ സംഗമം നടത്തുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഭീകരമർദനത്തിനിരയാവുകയും ജയിൽവാസമനുഭവിക്കുകയും ചെയ്ത സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ടി.പി.രാമകൃഷ്ണൻ എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം.മെഹബൂബ് പോരാളികളെ ആദരിക്കും.
കായണ്ണ മുതൽ കക്കയം ക്യാമ്പ് വരെയുള്ള ദൂരമാണ് അടിയന്തരാവസ്ഥയുടെ ഭീതിദമായ അനുഭവങ്ങളുടേതായി കേരളത്തിൽ ബാക്കിയായിട്ടുള്ളത്.
കായണ്ണ പൊലീസ് സ്റ്റേഷൻ പ്രശ്ന വുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായാണ് ക്യാമ്പ് പ്രവർത്തിച്ചത്. ഇതിൽ എൻജിനിയറിങ് കോളേജ് വിദ്യാർഥിയായ പി.രാജൻ
ക്യാമ്പിലെ ക്രൂരമായ മർദനത്തിനിരയായാണ് മരിച്ചത്.

Comments
Post a Comment