പേരാമ്പ്രയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഫൂട്ട്പാത്തിന്റെ കൈവരിയിൽ നിന്നും ഷോക്കടിച്ചു




പേരാമ്പ്ര: പേരാമ്പ്രയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫൂട്ട്പാത്തിന്റെ കൈവരിയിൽ നിന്നും ഷോക്കടിച്ചു. പേരാമ്പ്ര വടകര റോഡിൽ ബസ് കാത്തു നിൽകുമ്പോൾ കൈവരിയിൽ പിടിച്ചപ്പോഴാണ് പേരാമ്പ്ര സ്വദേശികളായ വിദ്യാർത്ഥികൾക്ക് ഷോക്കടിച്ചത്.

മേപ്പയ്യൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ പേരാമ്പ്ര നെല്ലിയുള്ളതിൽ കാർത്തി (17), എരവട്ടൂർ പൊയ്ലോറ ദമയ (17) എന്നീ വിദ്യാർത്ഥികൾക്കാണ് ഷോക്കടിച്ചത്. പ്രശ്നമൊന്നും തോന്നത്തതിനാൽ കുട്ടികൾ സ്കൂളിലേക്ക് തന്നെ പോവുകയും എന്നാൽ സ്‌കൂളിലെത്തിയ കുട്ടികൾക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് മേപ്പയ്യൂർ ആശുപത്രിയിലും തുടർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ചികിത്സതേടി. ഇതിൽ കാർത്തികയുടെ രക്ത പരിശോധനയിൽ വ്യതിയാനം കണ്ടതിനാൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഷോക്കടിച്ചതാണ് വിവരം ലഭിച്ചതിനെ തുടർന്ന് കെഎസ്ഇബി അധികൃതർ ഉടൻ വൈദ്യുത ബന്ധം വിഛേദിക്കുകയും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. വൈദ്യുത ലൈൻ ഇവിടെ റോഡിന്റെ മറുഭാഗത്താണ്. അധികൃതർ നടത്തിയ പരിശോധനയിൽ ഷോക്കടിക്കാൻ ആവശ്യമായ യാതൊരു കാരണവും കണ്ടെത്തിയില്ലെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ പറഞ്ഞു. പരിശോധ പൂർത്തിയാക്കിയ ശേഷമാണ് ഈ മേഖലയിൽ വൈദ്യുത ബന്ധം പുനസ്ഥാപിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി