കാട്ടാനശല്യം തടയാൻ ആർആർടി സംഘത്തെ നിയമിക്കണം
ചക്കിട്ടപാറ: കഴിഞ്ഞ ഒരാഴ്ചയായി പന്നിക്കോട്ടൂർ നഗർ മേഖലയിലെ നൂറുകണക്കിനു കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ കാട്ടാന ശല്യം വർധിച്ചതിനാൽ പ്രത്യേക ആർആർടി സംഘ ത്തെ ഈ മേഖലയിൽ സ്ഥിരമാ യി നിയമിക്കണമെന്നു സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാ ക്കൾ ആവശ്യപ്പെട്ടു.
7 മാസം മുൻപ് പ്രവൃത്തി ഉദ്ഘാടനം ചെയ്‌ത സൗരവേലി പൂർത്തീകരിക്കാൻ അധികൃതർ ക്ക് സാധിക്കാത്തതാണ് വന്യ മൃഗ ശല്യം രൂക്ഷമാകാൻ കാരണമെന്നും ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി, പഞ്ചായത്ത് മെംബർ കെ.എ.ജോസുകുട്ടി, ബ്ലോക്ക് സെക്രട്ടറി ജയിംസ് മാത്യു, ബ്ലോ ക്ക് വൈസ് പ്രസിഡന്റ് ബാലക്യ ഷ്ണൻ നടേരി, പ്രസാദ് ജോർജ് ആലക്കളത്തിൽ എന്നിവർ സ്‌ഥ ലം സന്ദർശിച്ചു.

Comments
Post a Comment