കൂരാച്ചുണ്ട് ; താന്നിയാംകുന്നിൽ റോഡ് ചെളിക്കുളം
കൂരാച്ചുണ്ട്: പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തുകളെ എളുപ്പ ത്തിൽ ബന്ധിപ്പിക്കുന്ന താഴെ പുവത്തുംചോല- താന്നിയാംകുന്ന് കോട്ടക്കുന്ന് -വയലട റോഡിൽ താന്നിയാംകുന്ന് മേഖലയിൽ പാത ചെളിക്കുളം. കൂരാച്ചുണ്ട് പഞ്ചായത്തിലെ മുതുപ്ലാക്കൽ താഴെ വരെയുള്ള 2.5 കിലോമീറ്റ റോളം റോഡ് പ്രവൃത്തി പൂർത്തീ കരിച്ചിരുന്നു.
8 മീറ്റർ വീതിയുള്ള 1.5 കിലോ മീറ്റർ കൂടി റോഡ് നവീകരിച്ചാൽ പനങ്ങാട് പഞ്ചായത്തിലെ ടൂറി സ്‌റ്റ് കേന്ദ്രമായ വയലടയുമായി ബന്ധിപ്പിക്കാൻ സാധിക്കും. പന ങ്ങാട് പഞ്ചായത്തിൽ റോഡിന്റെ പ്രവൃത്തി പൂർത്തിയായതാണ്.
കുരാച്ചുണ്ട് പഞ്ചായത്തിൽ 7,8 വാർഡുകളിലെ അറുപതോളം കുടുംബങ്ങളുടെ യാത്രാമാർഗമാ ണ് ഈ റോഡ്. 25 വർഷം പഴക്ക മുള്ള റോഡ് നവീകരണ പ്രവ ത്തി വൈകിയതോടെ ഒട്ടേറെ കു ടുംബങ്ങൾ താന്നിയാംകുന്ന് മല യിൽ നിന്നും താഴ്ഭാഗത്തേക്ക് വീട് നിർമിച്ച് താമസം തുടങ്ങി.
താന്നിയാംകുന്ന് മേഖലയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപ യോഗിച്ച് 2020ൽ പാത കോൺ ക്രീറ്റ് ചെയ്തിരുന്നു. തുടർന്ന് 8 മീറ്റർ റോഡ് പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന് കൈമാറാത്തതി നാൽ ഫണ്ട് അനുവദിച്ചിട്ടില്ല.
റോഡ് ജില്ലാ പഞ്ചായത്തിന് കൈമാറാൻ പഞ്ചായത്ത് ഭരണ സമിതി മുൻപ് തീരുമാനിച്ചിരു ന്നു.
കനത്ത മഴയിൽ താന്നിയാംകുന്ന് പാതയിൽ ചെളി നിറഞ്ഞ തോടെ വാഹനങ്ങൾ സഞ്ചരി ക്കാൻ കഴിയാതെയായി. മുള്ളൻ പാറ, വയലട ടൂറിസ്‌റ്റ് കേന്ദ്രങ്ങ ളിൽ നിന്നും കരിയാത്തുംപാറ, കക്കയം വിനോദ സഞ്ചാര കേന്ദ്ര ത്തിലേക്ക് ഈ റൂട്ടിൽ ടൂറിസ്റ്റു കൾ വാഹനത്തിൽ സഞ്ചരിക്കു മ്പോൾ അപകടത്തിൽപെടുന്ന തും പതിവാണ്. കഴിഞ്ഞ ദിവസം ജീപ്പ് ചെളിയിൽ താഴ്ന്നുപോയി. മാസങ്ങൾക്ക് മുൻപ് ജീപ്പ് കൊ ക്കയിലേക്ക് മറിഞ്ഞും അപകടമു ണ്ടായി.
1.5 കിലോമീറ്റർ മേഖലയിൽ പാത നവീകരണത്തിന് എംപി, എംഎൽഎ, ത്രിതല പഞ്ചായത്ത് ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യം. പഞ്ചായത്ത് തൊഴി ലുറപ്പ് പദ്ധതി ഫണ്ടിൽ 15 ലക്ഷം നീക്കവച്ചെന്നും കൂടുതൽ ഫണ്ട് അനുവദിക്കാൻ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളോട് ആവശ്യപ്പെ ട്ടിട്ടുണ്ടെന്നും മെംബർ സിനി ഷി ജോ അറിയിച്ചു.

Comments
Post a Comment