കക്കയം, കരിയാത്തും പാറ ജലാശയങ്ങളിലും പുഴകളിലും അപകടം ഒളിഞ്ഞിരിക്കുന്നു; ശ്രദ്ധിക്കുക. പ്രദേശവാസികളുടെ മുന്നറിയിപ്പുകൾ അവഗണിക്കരുതേ.
കക്കയം : നീന്തലറിയാമെങ്കി ലും പുഴയിലിറങ്ങുമ്പോൾ ശ്രദ്ധവേണമെന്ന മുന്നറിയി പ്പാണ് ബുധനാഴ്ച കക്കയത്ത് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായ സംഭവം നൽകു ന്ന പാഠം. ജലാശയങ്ങളെക്കു റിച്ച് അറിയാവുന്ന പ്രദേശവാ സികളുടെ വാക്കുകൾ മുഖവി ലയെടുക്കാൻ സഞ്ചാരികൾ വിമുഖതകാണിക്കുന്നതും അപകടം വിളിച്ചുവരുത്തുന്ന തിന് തുല്യമാണ്.
സുഹൃത്തുക്കൾക്കൊപ്പം വി നോദയാത്രക്കെത്തിയപ്പോ ഴാണ് കിനാലൂർ സ്വദേശി യായ യുവാവ് അശ്വിനെ ഒഴു ക്കിൽപ്പെട്ട് കാണാതായത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ വിനോദ സഞ്ചാരികൾക്ക് പ്ര വേശനമില്ലാത്ത മേഖലയിലാ ണ് കോട്ടയം സ്വദേശിയായ യുവാവ് മുങ്ങിമരിച്ചിരുന്നത്. ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്നവരാണ് അപകടത്തിൽപ്പെടുന്നത്. സ്ഥലപരിചയമില്ലാതെ അമിത ആത്മ വിശ്വാസത്തോടെ വെള്ള ത്തിലിറങ്ങി അപകടത്തിൽ പ്പെടും.
നന്നായി നീന്തലറിയാമെ ന്ന ആത്മവിശ്വാസത്തിൽ ഇറ ങ്ങുന്നത് അടിയൊഴുക്കേറിയ കയങ്ങളിലായിരിക്കും. മുങ്ങി മരണങ്ങളിലേറെയും സംഭവി ക്കുന്നത് ഇങ്ങനെയാണ്. മു ന്നറിയിപ്പില്ലാതെയെത്തുന്ന മലവെള്ളപ്പാച്ചിലും മലയോര മേഖലയിൽ പതിവാണ്. വനമേഖലയോട് ചേർന്നുകിടക്കു ന്ന മേഖലകളായതിനാൽ മഴ ക്കാലത്ത് അപ്രതീക്ഷതമായാ ണ് മലവെള്ളപ്പാച്ചിലുണ്ടാവാ റുള്ളത്. മുകൾഭാഗങ്ങളിലെ വനമേഖലയിൽ ശക്തമായ മഴപെയ്യുമ്പോൾ വളരെ പെ ട്ടെന്നാണ് പുഴകളിലേക്ക് മല വെള്ളം കുത്തിയൊലിച്ചെ ത്തുന്നത്.
കരിയാത്തുംപാറ, കക്ക യം ഡാം സൈറ്റ് മേഖലക ളിൽ ഗൈഡുമാരുടെ സാ
ന്നിധ്യമുണ്ട്. എന്നാൽ ഗൈ ഡുമാരുടെയോ അധികൃതരു ടെയോ സാന്നിധ്യമില്ലാത്ത കക്കയം പഞ്ചവടി, മുപ്പതാം മൈൽ, കരിയാത്തുംപാറ ഉൾ ഭാഗങ്ങൾ തുടങ്ങിയ മേഖ ലകളിലേക്കും സഞ്ചാരികൾ കടന്നുചെല്ലുകയാണ്. പാറക ളും, തെളിഞ്ഞ തണുത്തവെ ള്ളവും കണ്ട് പുഴയിലിറങ്ങു ന്നവർ ആഴംകൂടിയ കയങ്ങ ളിലും, ചുഴികളിലുംപെട്ട് മര ണത്തിലേക്ക് നീങ്ങിപ്പോവുക യാണ്. പലപ്പോഴും ശബ്ദംകേ ട്ടെത്തുന്ന പ്രദേശവാസികൾ കാരണമാണ് അപകടങ്ങൾ ഒഴിവാകുന്നത്. പഞ്ചായത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചിലമേഖലകളിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും വകവെക്കാറില്ല. പലപ്പോഴും വിനോദസഞ്ചാരികളും പ്രദേശവാസികളും തമ്മിലുള്ള തർക്കത്തിനും ഇത് കാരണമാകാറുണ്ട്.

Comments
Post a Comment